[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഹൃദയത്തിലെ കല്യാണി; വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ കാരക്ടർ പോസ്റ്റർ പങ്കു വെച്ച് മോഹൻലാൽ..!

നടനും ഗായകനും നിർമ്മാതാവും സംവിധായകനും രചയിതാവുമൊക്കെയായ, മലയാള സിനിമയുടെ പുതിയ തലമുറയിലെ ഓൾ റൗണ്ടറായ വിനീത് ശ്രീനിവാസൻ ഒരുക്കുന്ന പുതിയ ചിത്രമാണ് ഹൃദയം. യുവ താരം പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ഒരുക്കുന്ന ഈ ചിത്രത്തിലെ നായികാ കഥാപാത്രങ്ങളായി എത്തുന്നത് കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ്. കുറച്ചു ദിവസം മുൻപ് ഇതിലെ ദര്ശനയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരുന്നു. ഇപ്പോഴിതാ, കല്യാണി പ്രിയദര്ശന്റെ പോസ്റ്റർ കൂടി പുറത്തു വിട്ടിരിക്കുകയാണ് ഹൃദയം ടീം. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആണ് കഴിഞ്ഞ ദിവസം ഈ പോസ്റ്റർ പുറത്തു വിട്ടത്. ഇനി വരാൻ ഉള്ളത് ചിത്രത്തിലെ നായകൻ പ്രണവ് മോഹൻലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ്. പ്രണവിന്റെ ജന്മദിനമായ ജൂലൈ പതിമൂന്നിന് ഈ പോസ്റ്റർ പുറത്തു വിടുമെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ ലഭിക്കുന്നത്. 97 % ഉം ഷൂട്ടിംഗ് പൂർത്തിയായ ഈ ചിത്രത്തിലെ ഒരു ഗാനം മാത്രമാണ് ഇനി ബാക്കി ഉള്ളത്. ചിത്രത്തിന്റെ ഡബ്ബിങ്ങും ഒരുവിധം തീർന്നു കഴിഞ്ഞു എന്നും അറിയാൻ സാധിക്കുന്നു.

മെറിലാൻഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഹിഷാം അബ്ദുൽ വഹാബും കാമറ ചലിപ്പിക്കുന്നത് വിശ്വജിത്തുമാണ്. ഒരു ചെറുപ്പക്കാരന്റെ 17 വയസ്സ് മുതൽ 30 വയസ്സുവരെയുള്ള ജീവിത യാത്രയുടെ കഥയാണ് ഈ ചിത്രം പറയുന്നത് എന്നും അങ്ങനെ ആ കാലഘട്ടത്തിൽ ഒരാളുടെ ജീവിതത്തിൽ കടന്നു വരാൻ സാധ്യതയുള്ള എല്ലാ കാര്യങ്ങളും ഈ ചിത്രത്തിന്റെ കഥയിലും കടന്നു വരുമെന്നും നിർമ്മാതാവ് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. പതിനഞ്ചോളം ഗാനങ്ങൾ ആണ് ഈ ചിത്രത്തിൽ ഉണ്ടാവുക എന്നതിനൊപ്പം യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ഇതിൽ ഒരു ഗാനം ആലപിച്ചിട്ടുണ്ട് എന്നതും ഹൃദയത്തിലെ ഗാനങ്ങൾക്ക് വേണ്ടി കാത്തിരിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നു. രഞ്ജൻ എബ്രഹാം ആണ് ഹൃദയം എഡിറ്റ് ചെയ്യുന്നത്. 

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.