കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. രണ്ടു വർഷം മുൻപ് ഷൂട്ടിംഗ് പൂർത്തിയാക്കിയ ഈ ചിത്രം കോവിഡ് പ്രതിസന്ധി മൂലം റിലീസ് വൈകിയെങ്കിലും ഇപ്പോൾ ഡിസംബർ രണ്ടു മുതൽ ലോകം മുഴുവൻ റിലീസ് ചെയ്യാൻ പോവുകയാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. മോഹൻലാൽ കൂടാതെ പ്രണവ് മോഹൻലാൽ, അർജുൻ സർജ, പ്രഭു, സുനിൽ ഷെട്ടി, അശോക് സെൽവൻ, മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, സുഹാസിനി, സിദ്ദിഖ്, നെടുമുടി വേണു, സുരേഷ് കൃഷ്ണ, മാമുക്കോയ, ബാബുരാജ്, ഹരീഷ് പേരാടി, മുകേഷ്, ഇന്നസെന്റ്, ഫാസിൽ, ഗണേഷ് കുമാർ, നന്ദു, മണിക്കുട്ടൻ, സന്തോഷ് കീഴാറ്റൂർ, ജി സുരേഷ് കുമാർ എന്നിവർ അഭിനയിച്ച ഈ ചിത്രത്തിന് സംഘട്ടനം ഒരുക്കിയതും വലിയ പേരുകൾ ആണ്.
അതിൽ ഒന്ന് സുംമറെട് മുഈങ്പുട് ആണ്. ഒരു പിടി മികച്ച ഹോളിവുഡ് ചിത്രങ്ങൾക്കും വിദേശ ആക്ഷൻ ചിത്രങ്ങൾക്കും ആക്ഷൻ രംഗങ്ങൾ ഒരുക്കിയ ഈ താരം ആക്ഷൻ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. കേറ്റ്, റെഡ് കാർഗോ, നോ എസ്‌കേപ്പ്, ബോയ് ഗോൾഡൻ, ദി കിക്ക്, ബാങ്കോക്ക് നോക്ക് ഔട്ട്, ഓങ് ബാക്ക് 2, ഓങ് ബാക് 3 എന്നിവക്ക് വേണ്ടിയാണു അദ്ദേഹം സംഘട്ടനം ഒരുക്കിയത്. അദ്ദേഹത്തെ കൂടാതെ ഇന്ത്യൻ സിനിമയിലെ ഏറ്റവും പരിചയ സമ്പന്നനായ ആക്ഷൻ ഡയറക്ടർ ത്യാഗരാജനും അതുപോലെ കാസു നേട എന്ന വിദേശിയും ഇതിൽ ആക്ഷൻ വിഭാഗത്തിൽ ജോലി ചെയ്തിട്ടുണ്ട്. തിരു ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന് ഗാനങ്ങൾ ഒരുക്കിയത് റോണി റാഫേലും പശ്ചാത്തല സംഗീതമൊരുക്കിയത് രാഹുൽ രാജുമാണ്. കടൽ യുദ്ധവും കരയിലെ യുദ്ധവും നിറഞ്ഞ ഈ ചിത്രം മികച്ച ആക്ഷൻ രംഗങ്ങളാൽ സമൃദ്ധമാകും എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത…
This website uses cookies.