[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മരക്കാരിന് മുന്നിൽ പിടിച്ചു നിൽക്കാൻ കാവലിന് കഴിയുമോ; നിർമ്മാതാവിന്റെ ഞെട്ടിക്കുന്ന മറുപടി..!

മലയാള സിനിമയിലെ ഏറ്റവും വലിയ ചിത്രമാണ് മോഹൻലാൽ നായകനായ മരക്കാർ. പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിച്ചിരിക്കുന്നത്. ഡിസംബർ രണ്ടിന് ലോകം മുഴുവൻ രണ്ടായിരത്തോളം സ്‌ക്രീനുകളിൽ അഞ്ചു ഭാഷയിലായി എത്തുന്ന ഈ ചിത്രം കേരളത്തിലും അഞ്ഞൂറിന് മുകളിൽ സ്‌ക്രീനുകളിൽ ആണ് എത്തുക. അതുകൊണ്ട് തന്നെ മരക്കാരിനോട് മത്സരിക്കാൻ താല്പര്യമില്ലാതെയും മലയാളത്തിലെ ഏറ്റവും വലിയ ചിത്രത്തിന് പൂർണ്ണ പിന്തുണയും നൽകി കൊണ്ട് ഒട്ടേറെ മലയാള ചിത്രങ്ങൾ ഡിസംബർ ആദ്യ വാരത്തിൽ നിന്നും റിലീസ് മാറ്റി വെച്ചു. എന്നാൽ നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്തു, സുരേഷ് ഗോപി നായകനായി എത്തുന്ന കാവൽ ഈ വരുന്ന നവംബർ 25 ആണ് ആണ് റിലീസ് ചെയ്യുന്നത്. ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രം റിലീസ് ചെയ്താൽ മരക്കാരിനു ലഭിക്കുന്ന സ്‌ക്രീനുകളുടെ എണ്ണം കുറയും എന്നത് വ്യക്തമായ കാര്യമാണ്.

പക്ഷെ എന്നിട്ടും തന്റെ ചിത്രം റിലീസ് ചെയ്യാൻ തന്നെയാണ് ജോബി ജോർജിന്റെ തീരുമാനം. അതുപോലെ മരക്കാർ റിലീസ് ചെയ്യുമ്പോൾ കാവലിനും കുറെയേറെ സ്ക്രീനുകൾ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. പക്ഷെ എന്ത് സംഭവിച്ചാലും കാവൽ റിലീസ് ചെയ്യുമെന്നും മരക്കാരിനോട് മത്സരിക്കണമെന്നുമുള്ള വാശിയിലാണ് നിർമ്മാതാവ് ജോബി ജോർജ്. അതിനിടയിലാണ് അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റിൽ ഒരാൾ, മരക്കാരിനോട് മുട്ടി നില്ക്കാൻ കാവലിന് കഴിയുമോ എന്ന് ജോബിയോട് ചോദിച്ചത്. അതിനു ജോബി നൽകിയ മറുപടി,അതൊന്നും എനിക്കറിയില്ല. ഞാൻ പഠിച്ചിട്ടുണ്ട് ഒരു പൊട്ടനുറുമ്പ് ആനയെ വീഴ്ത്തിയ കഥ എന്നാണ്. ഏതായാലും ഈ മറുപടി കാവൽ എന്ന തന്റെ ചിത്രത്തിൽ ഈ നിർമ്മാതാവിനുള്ള വിശ്വാസം ആണ് കാണിച്ചു തരുന്നത് എന്നാണ് സുരേഷ് ഗോപി ആരാധകർ അവകാശപ്പെടുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.