മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ മധുര രാജ വിജയകരമായ മൂന്നാം വാരത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. ബോക്സ് ഓഫീസിൽ മിന്നുന്ന പ്രകടനവുമായി മെഗാ സ്റ്റാർ നായകനായ മധുര രാജ മുന്നേറുകയാണ്.ആദ്യ 10 ദിവസം കൊണ്ട് തന്നെ ഈ ചിത്രം 58 കോടി രൂപ ആഗോള കളക്ഷൻ ആയി നേടി എന്നു ആണ് ചിത്രത്തിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ് വഴി പുറത്തു വിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിനോടകം കേരളത്തിൽ 10000 ഷോയ്ക്കു മുകളിൽ കളിച്ച ഈ ചിത്രം .പുതിയ റിലീസുകൾക്കിടയിലും മികച്ച രീതിയിൽ തന്നെയാണ് മധുര രാജ മുന്നോട്ടു പോകുന്നത് എന്നു റിപ്പോർട്ടുകൾ പറയുന്നു. ഇപ്പോഴിതാ മധുര രാജ കാണാൻ എത്തിയത് കേരളത്തിന്റെ ആരോഗ്യ മന്ത്രി ആയ ശൈലജ ടീച്ചർ ആണ്. മട്ടന്നൂർ സാഹിന സിനിമാസിൽ ആണ് ശൈലജ ടീച്ചർ മധുര രാജ കാണാൻ എത്തിയത്. മോഹൻലാൽ ചിത്രമായ പുലി മുരുകന് ശേഷം വൈശാഖ് ഒരുക്കിയ ഈ ചിത്രം രചിച്ചത് ഉദയ കൃഷ്ണയും നിർമ്മിച്ചത് നവാഗതനായ നെൽസൻ ഐപ്പും ആണ്.
മധുര രാജ ഒരു മാസ്സ് മസാല എന്റർടൈന്മെന്റ് മൂവി ആയാണ് പ്രേക്ഷകരുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്. മമ്മൂട്ടിക്ക് ഒപ്പം തമിഴ് നടൻ ജയ്, തെലുങ്കു നടൻ ജഗപതി ബാബു, അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസിം, അന്ന രാജൻ, നെടുമുടി വേണു, വിജയ രാഘവൻ, സലിം കുമാർ, ബിജു കുട്ടൻ, കലാഭവൻ ഷാജോൺ, പ്രശാന്ത് അലക്‌സാണ്ടർ എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നു. ഈ ചിത്രത്തിന് ഈണം പകർന്നത് ഗോപി സുന്ദറും എഡിറ്റിങ് നിർവഹിച്ചത് മഹേഷ് നാരായണൻ, സുനിൽ എസ് പിള്ള എന്നിവരും ദൃശ്യങ്ങൾ നൽകിയത് ഷാജി കുമാറും ആണ്. പീറ്റർ ഹെയ്ൻ ആണ് മധുര രാജക്ക് വേണ്ടി സംഘട്ടന സംവിധാനം നിർവഹിച്ചത്.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ആസിഫ് അലി നായകനായ 'ടിക്കി ടാക്ക', ടോവിനോ തോമസ് നായകനായ 'പള്ളി ചട്ടമ്പി' എന്നീ ചിത്രങ്ങളിൽ അതിഥി വേഷത്തിൽ പൃഥ്വിരാജ്…
റിഷബ് ഷെട്ടി സംവിധാനം ചെയ്തു നായകനായി എത്തുന്ന 'കാന്താര ചാപ്റ്റർ 1' ഐമാക്സിലും റിലീസിനെത്തുന്നു. വമ്പൻ ബജറ്റിൽ ഒരുങ്ങിയ ചിത്രം…
മോഹൻലാലിൻറെ ഏറ്റവും പുതിയ ചിത്രമായ 'ഹൃദയപൂർവം' കേരളത്തിൽ നിന്ന് മാത്രം 40 കോടി ഗ്രോസ് പിന്നിട്ടതോടെ അപൂർവമായ ഒരു റെക്കോർഡാണ്…
പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങി വള വിജയത്തിലേക്ക്. ആദ്യ ദിനം ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി മുന്നേറിയ ചിത്രം രണ്ടാം…
മണിച്ചിത്രത്താഴ്, ഛോട്ടാ മുംബൈ, സ്ഫടികം, ദേവദൂതൻ തുടങ്ങിയ സിനിമകളുടെ സൂപ്പർ റീ റിലീസ് വിജയത്തിന് ശേഷം വീണ്ടുമൊരു മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ…
This website uses cookies.