[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: TeasersVideos

ഒരൊന്നൊന്നര പ്രണയകഥയുടെ ടീസർ കാണാം

ഒരൊന്നൊന്നര പ്രണയകഥയുടെ ആദ്യ ടീസര്‍ ഇന്ന് റിലീസായി .സിനിമയുടെ ഒഫീഷ്യല്‍ പേജിലൂടെയാണ് ടീസര്‍ പുറത്തു വിട്ടത്‌. ഷിബു ബാലൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന
ഒരൊന്നൊന്നര പ്രണയകഥ ഷെബിൻ ബെൻസനും ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായിക ആയി അരങ്ങേറ്റം കുറിച്ച സായ ഡേവിഡും അഭിനയിച്ച പുതിയ ചിത്രമാണ് .ബാല്യം മുതൽ യൗവ്വനം വരെയുള്ള രണ്ടു പേരുടെയും വിവിധകാലഘട്ടങ്ങളിലൂടെയുള്ള പ്രണയമാണ് സിനിമയിലൂടെ അവതരിപ്പിക്കുന്നത്.സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത് പരസ്പരം മത്സരം തുടങ്ങി, പിന്നീട് കോളേജ് തലത്തിൽ വരെ നീണ്ടുനിൽക്കുന്ന ഇഷ്ട്ടത്തിന്റെയും ഇഷ്ട്ടകേടിന്റെയും കഥായാണ് ചിത്രം പറയുന്നത്.

വിനയ്‌ഫോര്‍ട്ട്, സുധീര്‍ കരമന, അലന്‍സിയര്‍, മാമുക്കോയ, വിനോദ് കോവൂര്‍, വേണുമച്ചാട്, നാസ്സര്‍ ചേലക്കര, ബിനോയ് നാബല, സുരഭിലക്ഷ്മി, ഉമാനായര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.സമീർ ഹഖ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് രഞ്ജൻ എബ്രഹാം ആണ് ഗോൾഡൻ ഗ്ലോബിന്റെ ബാനറിൽ എം എം ഹനീഫ, നിധിൻ ഉദയൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സെന്‍സെറിംങ് പൂര്‍ത്തിയായ ചിത്രത്തിന് ക്ലീന്‍ യു സെര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

21 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.