2019 എന്ന വർഷം വിനീത് ശ്രീനിവാസനെ സംബന്ധിച്ച് ഒരു ഭാഗ്യ വർഷമായി മാറുകയാണ്. ഈ വർഷം ഇപ്പോൾ തുടർച്ചയായ മൂന്നാം വിജയം ആണ് വിനീത് ശ്രീനിവാസൻ നേടിയെടുത്തിരിക്കുന്നതു. അൻവർ സാദിഖ് സംവിധാനം ചെയ്ത മനോഹരം എന്ന ചിത്രം കൂടി സൂപ്പർ ഹിറ്റായി മാറുമ്പോൾ വിനീത് ശ്രീനിവാസൻ എന്ന നടൻ കൂടുതൽ കൂടുതൽ മലയാളി സിനിമാ പ്രേമികളുടെ ഹൃദയത്തിൽ തന്റെ സ്ഥാനം ഉറപ്പിക്കുകയാണ്. ഈ വർഷം റിലീസ് ചെയ്ത തണ്ണീർ മത്തൻ ദിനങ്ങൾ, ലവ് ആക്ഷൻ ഡ്രാമ എന്നീ ചിത്രങ്ങളിലും മികച്ച പ്രകടനം കാഴ്ച വെച്ച വിനീതിന് ആ ചിത്രങ്ങളുടെ വിജയവും കരുത്തു പകരുന്നു. വിനീതിന്റെ ഇതുവരെ കാണാത്ത തരത്തിൽ ഉള്ള ഒരു പ്രകടനമാണ് ബ്ലോക്ക്ബസ്റ്റർ ആയ തണ്ണീർ മത്തനിൽ നമ്മൾ കണ്ടത് എങ്കിൽ വളരെ രസകരമായ മറ്റൊരു പ്രകടനമാണ് സഹോദരൻ ധ്യാൻ ശ്രീനിവാസൻ ഒരുക്കിയ ലവ് ആക്ഷൻ ഡ്രാമയിൽ കണ്ടത്.
അതിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമായ പ്രകടനമാണ് ഇപ്പോൾ മനോഹരത്തിൽ ഈ നടൻ കാഴ്ച വെച്ചിരിക്കുന്നത്. മനു എന്ന കഥാപാത്രമായി ഏവരുടെയും സ്നേഹം പിടിച്ചു പറ്റുന്ന രീതിയിലാണ് വിനീത് അഭിനയിച്ചിരിക്കുന്നത്. കുടുംബ പ്രേക്ഷകർ ഈ ചിത്രത്തെ ഏറ്റെടുത്തു കഴിഞ്ഞു എന്നതാണ് ഇതിനു തീയേറ്ററുകളിൽ ലഭിക്കുന്ന കയ്യടി നമ്മുക്ക് കാണിച്ചു തരുന്നത്. ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുന്ന വിനീത് ശ്രീനിവാസന് ആശംസകൾ നൽകുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ. മനോഹരം കൂടി വിജയം ആയതോടെ വിനീത് ശ്രീനിവാസന്റെ താര മൂല്യവും ഉയർന്നു കഴിഞ്ഞു. സംവിധായകൻ കൂടിയായ വിനീത് തന്റെ അടുത്ത സംവിധാന സംരഭം അടുത്ത വർഷം ആരംഭിക്കും. അതിനു മുൻപ് വിനീത് നിർമ്മിക്കുന്ന ഒരു ചിത്രവും തീയേറ്ററുകളിൽ എത്തും.
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.