[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ബാഹുബലിയുടെ റെക്കോർഡുകൾ സെയ്‌റ നരസിംഹ റെഡ്ഢി തകർക്കുമോ; ആകാംഷയോടെ ഇന്ത്യൻ സിനിമാ ലോകം..!

മെഗാ സ്റ്റാർ ചിരഞ്ജീവി തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ ചിത്രവുമായി നാളെ എത്തുമ്പോൾ ഇന്ത്യൻ സിനിമാ ലോകം ഉറ്റു നോക്കുന്നത് മറ്റൊരു തെലുങ്കു ചിത്രം കൂടി ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഇടം പിടിക്കുമോ എന്നാണ്. ആമിർ ഖാൻ നായകനായ ബോളിവുഡ് ചിത്രം ദങ്കൽ കഴിഞ്ഞാൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയം ആയിരുന്നു എസ് എസ് രാജമൗലി ഒരുക്കിയ ബാഹുബലി സീരിസ്. അതിൽ തന്നെ ഇന്ത്യയിൽ നിന്ന് മാത്രം നേടിയ കളക്ഷൻ പരിഗണിച്ചാൽ ബാഹുബലി 2 ആണ് ഇന്ത്യയിലെ ഏറ്റവും വലിയ വിജയം നേടിയ ചിത്രം. ഇപ്പോൾ ഏവരും ആകാംഷയോടെ കാത്തിരിക്കുന്നത് ചിരഞ്ജീവിയുടെ സെയ്‌റ നരസിംഹ റെഡ്ഢിക്കു ബാഹുബലി ഉണ്ടാക്കിയ കളക്ഷൻ റെക്കോർഡുകൾ തകർക്കാൻ കഴിയുമോ എന്നതാണ്. ലോകം മുഴുവൻ വമ്പൻ റിലീസ് ആയി എത്തുന്ന ഈ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ വിജയമായി മാറുമോ എന്നറിയാൻ ഉള്ള ആകാംക്ഷയിലാണ് ബോക്സ് ഓഫീസ് അനലിസ്റ്റുകളും.

ചിരഞ്ജീവി എന്ന താരത്തിന്റെ വമ്പൻ ആരാധക വൃന്ദവും പോപ്പുലാരിറ്റിയും ആണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ വിപണന തന്ത്രം. അതിനൊപ്പം അമിതാബ് ബച്ചൻ, വിജയ് സേതുപതി, കിച്ച സുദീപ്, നയൻതാര, തമന്ന, അനുഷ്ക ഷെട്ടി, ജഗപതി ബാബു തുടങ്ങി തെന്നിന്ത്യൻ സിനിമയിലെയും ബോളിവുഡിലെയും താരങ്ങളുടെ സാന്നിധ്യവും ഈ ചിത്രത്തിന് മുതൽക്കൂട്ടാകും എന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. ചിരഞ്ജീവിയുടെ മകൻ റാം ചരൺ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം മുന്നൂറു കോടി രൂപ മുതൽ മുടക്കിൽ ആണ് ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സുരീന്ദർ റെഡ്ഢി ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മോഹൻലാൽ, കമൽ ഹാസൻ, പവൻ കല്യാൺ എന്നിവർ ശബ്ദ സാന്നിധ്യമായും ഈ ചിത്രത്തിന്റെ വിവിധ പതിപ്പുകളിലൂടെ എത്തുന്നുണ്ട്.

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

19 mins ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

1 day ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

This website uses cookies.