മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ പുതിയ ചിത്രമായഗാനഗന്ധർവ്വൻ കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെ തീയേറ്ററുകൾ മികച്ച വിജയം നേടി മുന്നേറുകയാണ്. കലാസദൻ ഉല്ലാസ് എന്ന, ഗാനമേളയിൽ അടിച്ചു പൊളി പാട്ടുകൾ മാത്രം പാടുന്ന ഗായകന്റെ കഥ പറയുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രമേശ് പിഷാരടി ആണ്. ഹാസ്യവും സസ്‌പെൻസും വൈകാരിക മുഹൂർത്തങ്ങളും ആവേശവും ട്വിസ്റ്റുകളും എല്ലാം കോർത്തിണക്കി തികഞ്ഞ ഒരു ഫാമിലി എന്റെർറ്റൈനെർ ആയാണ് ഈ ചിത്രം അദ്ദേഹം ഒരുക്കിയിരിക്കുന്നത്. രമേശ് പിഷാരടിയും ഹരി പി നായരും ചേർന്നൊരുക്കിയ തിരക്കഥയിൽ എല്ലാത്തരം പ്രേക്ഷകർക്ക് രസിക്കാനുള്ള വകയും ഉണ്ട് എന്ന് തന്നെ പറയാം. ആദ്യ ദിനം മുതൽ മികച്ച പ്രതികരണം നേടുന്ന ഈ ചിത്രം ബോക്സ് ഓഫീസിലും മികച്ച വിജയം തന്നെ കരസ്ഥമാക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
ഇച്ചായീസ് പ്രൊഡക്ഷന്സും രമേശ് പിഷാരടിയുടെ രമേശ് പിഷാരടി എന്റർടൈൻമെൻസ്റ്റും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ മികച്ച പ്രകടനമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് പറയുമ്പോൾ തന്നെ, മനോജ് കെ ജയൻ, സുരേഷ് കൃഷ്ണ, റാഫി, മണിയൻ പിള്ള രാജു, മുകേഷ്, പുതുമുഖം വന്ദിത മനോഹരൻ എന്നിവരും കയ്യടി നേടി. ഇവർക്കൊപ്പം ഹാരിഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, മോഹൻ ജോസ്, അശോകൻ, സുനിൽ സുഗത , പ്രചോദ് കലാഭവൻ, ജോണി ആന്റണി, ബൈജു എഴുപുന്ന, ദേവൻ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. ദീപക് ദേവ് സംഗീതം ഒരുക്കിയ ഈ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.
അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…
ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
This website uses cookies.