മലയാളികൾക്ക് ഏറെ പ്രിയമുള്ള ഹാസ്യ നടനാണ് ഹരിശ്രീ അശോകൻ. തൊണ്ണൂറുകളിൽ മലയാള സിനിമയിലേക്ക് രംഗ പ്രവേശനം നടത്തിയ താരം ചുരുങ്ങിയ സമയംകൊണ്ടായിരുന്നു പ്രേക്ഷക മനസ്സ് കീഴടക്കിയത്. പഴയ ദിലീപ് ചിത്രങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഒരു മുതൽകൂട്ടായിരുന്നു ഹരിശ്രീ അശോകൻ. ഹാസ്യ കഥാപാത്രങ്ങൾ മാത്രം അഭിനയിച്ചിരുന്ന താരം പിൽക്കാലത്ത് ഗൗരവമേറിയ വേഷങ്ങളും ചെയ്തിട്ടുണ്ട്. മലയാള സിനിമയിൽ വന്ന കാലത്ത് താൻ ഒരുപാട് കഷ്ടപ്പെട്ടുവെന്നും ഡയലോഗ് എന്നും തെറ്റിക്കുമായിരുന്നു എന്ന് അടുത്തിടെ ഒരു ഇന്റർവ്യൂയിൽ അദ്ദേഹം പറയുകയുണ്ടായി. അശോകൻ എന്ന നടന്റെ എല്ലാ ഉയർച്ചക്കും കാരണം നടൻ ദിലീപാണ് എന്ന് ഇപ്പോൾ താരം തന്നെ വെളിപ്പെടുത്തുകയാണ്. ദിലീപിന്റെ നിർബന്ധപ്രകാരം അഭിനയിച്ച ഒരു ഭിക്ഷക്കാരന്റെ വേഷമാണ് തന്റെ കരിയർ മാറ്റി മറിച്ചെതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊക്കരക്കോ എന്ന ചിത്രത്തിൽ മുഴുനീള വേഷമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന സമയത്തായിരുന്നു പി.ജി വിശ്വമ്പരൻ സംവിധാനം ചെയ്ത പാർവതിക്ക് പരിണയം എന്ന ചിത്രത്തിൽ ഭിക്ഷക്കാരന്റെ വേഷം തന്നെ തേടിയെത്തിയത്. അധികം ഡയലോഗ് ഒന്നുമില്ലാത്ത കഥാപാത്രം ആയതിനാൽ ഉപേക്ഷിക്കാൻ തീരുമാനിച്ച വേഷം ദിലീപിന്റെ നിർബന്ധപ്രകാരം മാത്രമാണ് ചെയ്തത്. ഭിക്ഷയാചിച്ചു വരുന്ന രംഗത്തിൽ ‘ഹമ്മ ഹമ്മ ‘ എന്ന ഗാനത്തിലൂടെ ഡയലോഗ് അവതരിപ്പിച്ചപ്പോൾ കേരളക്കര ഒന്നടങ്കം ആ ഹാസ്യ രംഗം ഏറ്റടുത്തു , കരിയറിലെ വഴിത്തിരിവായിരുന്നു എന്നും ദിലീപിന്റെ ആ തീരുമാനമായിരുന്നു തന്നെ ഇന്നും ആളുകൾ ഓർക്കാൻ കാരണമെന്നും അദ്ദേഹം പറയുകയുണ്ടായി. ദിലീപ് കലാഭവനിൽ ഉണ്ടായിരുന്ന സമയത്ത് ഹരിശ്രീ ട്രൂപിലേക്ക് വരാൻ കാരണവും ഹരിശ്രീ അശോകൻ ആയിരുന്നു ഇരുവരുടെ സൗഹൃദം ഇന്നും അതിശക്തമായി തന്നെ നിൽക്കുന്നു.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.