പ്രശസ്ത നടി സേതുലക്ഷ്മിയുടെ മകന്റെ കാര്യം ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ പരന്നു കഴിഞ്ഞു. വൃക്ക രോഗം കാരണം മരണത്തെ മുന്നിൽ കണ്ടു ജീവിക്കുന്ന തന്റെ മകനെ സഹായിക്കാൻ തനിക്കു കഴിയുന്നില്ല എന്നും നല്ല മനസ്സുള്ളവർ തങ്ങളെ സഹായിക്കാൻ മുന്നോട്ടു വരണം എന്നും പറഞ്ഞുള്ള സേതുലക്ഷ്മി ചേച്ചിയുടെ വീഡിയോ വൈറൽ ആയതിന് പിന്നാലെ ഒട്ടേറെ പേര് ആ അമ്മക്ക് സഹായവുമായി എത്തുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനമായിരുന്നു നടി പൊന്നമ്മ ബാബുവിന്റെ സഹായം. തന്റെ ഒരു വൃക്ക സേതുലക്ഷ്മി ചേച്ചിയുടെ മകൻ കിഷോറിന് നൽകാം എന്നായിരുന്നു പൊന്നമ്മ ബാബു പറഞ്ഞത്. ഇപ്പോഴിതാ ഈ തീരുമാനത്തിന് കയ്യടി കൊടുത്തും മലയാള സിനിമയിലെ ചില സ്ത്രീപക്ഷക്കാരെ പരോക്ഷമായി കൊട്ടിയും നടൻ ഹരീഷ് പേരാടി രംഗത്ത്.
തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം മുന്നോട്ടു വന്നത്. സേതുലക്ഷ്മി ചേച്ചി സത്യസന്ധമായി ഒരു വിഷമം അറിയിച്ചപ്പോൾ അതിന്റെ നൂറ് ഇരട്ടി സത്യസന്ധതയോടെ തന്റെ ശരീരം പറിച്ച് തരാം എന്ന് പറഞ്ഞു പൊന്നമ്മച്ചേചി അത് ഏറ്റെടുക്കുന്നു എന്നും ഒരു സ്ത്രീ തന്റെ ജീവിതം ഇങ്ങിനെയാണെന്ന് പറഞ്ഞപ്പോൾ (മീ ടൂ ) മറെറാരു സ്ത്രീ താൻ നിങ്ങൾക്ക് തന്റെ ജീവിതം തരാം (മീ ടൂ ) എന്ന് പറഞ്ഞ ഏറ്റവും വലിയ മഹാമനസക്തയുടെ വിപ്ലവം ആണ് നമ്മൾ കാണുന്നത് എന്ന് അദ്ദേഹം തന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു. അതോടൊപ്പം തന്നെ മലയാള സിനിമയിലെ ചില അഭിനവ സ്ത്രീപക്ഷക്കാരെ അദ്ദേഹം ഒന്ന് കുടയുന്നുമുണ്ട്. ചൊവ്വയിൽ പോകാതെ ഭൂമിയിൽ മാത്രം ജീവിക്കുന്ന സ്ത്രീ പക്ഷക്കാരൊക്കെ ഈ ചെറിയ കഥകളൊക്കെ അറിയുന്നുണ്ടാവുമോ ആവോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഏതായാലും അദ്ദേഹത്തിന്റെ പോസ്റ്റ് വൈറൽ ആയി കഴിഞ്ഞു എന്ന് തന്നെ പറയാം.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.