മലയാളത്തിന്റെ യുവ താരം പൃഥ്വിരാജ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ബ്രോ ഡാഡി. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തിയ ഈ ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ, ലാലു അലക്സ് എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം രചിച്ചത് നവാഗതരായ ശ്രീജിത്ത്, ബിബിൻ എന്നിവർ ചേർന്നാണ്. ഒരു പക്കാ ഫാമിലി കോമഡി എന്റെർറ്റൈനെർ ആയി ഒരുക്കിയ ഈ ചിത്രം നേരിട്ടുള്ള ഒറ്റിറ്റി റിലീസ് ആയി ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ ആണ് റിലീസ് ചെയ്തത്. ഓൾ ഇന്ത്യ തലത്തിൽ വമ്പൻ ഹിറ്റായി മാറിയ ഈ ചിത്രം ഹോട്ട് സ്റ്റാറിൽ വലിയ റെക്കോർഡുകളും സൃഷ്ടിച്ചു കഴിഞ്ഞു. മറ്റു ഭാഷകളിലേക്ക് ഈ ചിത്രം റീമേക്ക് ചെയ്യാനുള്ള തയ്യറെടുപ്പിലുമാണ് അവിടുത്തെ പ്രധാന താരങ്ങൾ എന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. ഇപ്പോഴിതാ ഈ ചിത്രം കണ്ടതിനു ശേഷം, പ്രശസ്ത മലയാള നടൻ ഹരീഷ് പേരാടി കുറിച്ച വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്.
ഹരീഷ് പേരാടി തന്റെ ഫേസ്ബുക് പേജിൽ കുറിച്ചത് ഇങ്ങനെ, ബ്രോ ഡാഡി ഇന്നാണ് കണ്ടത്. ലാലേട്ടൻ തകർത്തു. തകർത്തു എന്ന് പറഞ്ഞാൽ 80 തുകളിലെയും 90 കളിലെയും കാമുകനെ റീ ചാർജ് ചെയ്യുന്നതിനോടൊപ്പം പുതിയകാലത്തിന്റെ ഒരു അച്ഛനെ കൃത്യമായി കാത്തുസൂക്ഷിക്കുന്നുണ്ട്. നടനം മഹാനടനം. കല്ല്യാണികുട്ടി സുന്ദരി മാത്രമല്ല. നല്ല അഭിനേത്രികൂടിയാണെന്ന് വീണ്ടും അടയാളപ്പെടുത്തുന്നു. ലാലുച്ചായൻ പകരം വെക്കാനില്ലാത്ത പ്രകടനം. ചില ഷോട്ടുകളിൽ മീനക്ക് മാത്രമേ ഈ പ്രായത്തിലും ഗർഭിണിയാവാൻ പറ്റുകയുള്ളു എന്ന് തോന്നിപോയി. അത്രയും വിശ്വസിനീയം. രാജുവിന്റെ നടൻ താണ്ടിയ ഉയരങ്ങളേക്കാൾ വലിയ ഉയരങ്ങൾ രാജുവിന്റെ സംവിധായകൻ കീഴടക്കുമെന്ന് ഞാൻ ഉറപ്പിക്കുന്നു. ഷൂട്ടിങ്ങ് കഴിഞ്ഞ വന്ന എന്റെ ശരീരത്തിന്റെ ക്ഷീണം മറന്ന് മനസ്സ് സത്യസന്ധമായി ഉറക്കെ ചിരിച്ച സിനിമ. നല്ല സിനിമ. ആശംസകൾ.
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
This website uses cookies.