കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന മാസ്സ് മസാല എന്റെർറ്റൈനെർ ചിത്രമാണ് ആറാട്ട്;. കഴിഞ്ഞ മൂന്നു ദിവസമായി ഈ ചിത്രത്തിന്റെ ട്രൈലെർ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായി നിൽക്കുന്നത്. മലയാള സിനിമാ പ്രേമികളും മോഹൻലാൽ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം രചിച്ചത് ഉദയ കൃഷ്ണയും സംവിധാനം ചെയ്തത് ബി ഉണ്ണികൃഷ്ണനും ആണ്. ബി ഉണ്ണികൃഷ്ണൻ തന്നെയാണ് ഈ ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളും. ഇപ്പോഴിതാ ഈ മാസ്സ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് ഒഫീഷ്യൽ ആയി തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. വരുന്ന ഫെബ്രുവരി പതിനെട്ടിന് ആണ് ആറാട്ട് ലോകം മുഴുവൻ റിലീസ് ചെയ്യുക. കേരളത്തിലെ അഞ്ഞൂറിലധികം സ്‌ക്രീനുകളിൽ ഈ ചിത്രം റിലീസ് ചെയ്യുമെന്നുള്ള റിപ്പോർട്ടുകളാണ് ലഭിക്കുന്നത്.
ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ, ടീസർ, പ്രൊമോഷൻ വീഡിയോ, ട്രൈലെർ എന്നിവയെല്ലാം സൂപ്പർ ഹിറ്റാണ് എന്ന് മാത്രമല്ല, സോഷ്യൽ മീഡിയയിൽ പല പല റെക്കോർഡുകളും സൃഷ്ടിക്കുകയും. മരക്കാർ കഴിഞ്ഞാൽ ഏറ്റവും വലിയ ഓവർസീസ് റൈറ്റ്സ് നേടിയെടുത്ത മലയാള ചിത്രം കൂടിയാണ് ആറാട്ട്. പതിനാലു കോടിയാണ് മരക്കാർ നേടിയ ഓവർസീസ് റൈറ്റ്സ് എങ്കിൽ എട്ടു കോടിയാണ് ആറാട്ട് നേടിയത്. അതുപോലെ ഇരുപത്തിരണ്ടു കോടി സാറ്റലൈറ്റ് റൈറ്റ്സ് നേടി ഒന്നാമതുള്ള മരക്കാരിനു പിന്നിലായി 12 കോടി സാറ്റലൈറ്റ് റൈറ്റ്സ് നേടി ആറാട്ട് രണ്ടാമത് എത്തിയിട്ടുണ്ട്. തെന്നിന്ത്യന്‍ സൂപ്പര്‍ താരം ശ്രദ്ധ ശ്രീനാഥ് നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി ഒരു വലിയ താരനിര അഭിനയിച്ചിരിക്കുന്നു. രാഹുൽ രാജ് സംഗീതമൊരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തത് ഷമീർ മുഹമ്മദ് ആണ്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.