[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ചെറിയ സിനിമയുടെ വലിയ വിജയം; ഇളയ രാജ പ്രദർശനം തുടരുന്നു..!

മേൽവിലാസം, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രശസ്ത സംവിധായകൻ മാധവ് രാമദാസൻ സംവിധാനം ചെയ്ത ഇളയ രാജ എന്ന ചിത്രം ഇപ്പോൾ വിജയകരമായി പ്രദർശനം തുടരുകയാണ്. ഗിന്നസ് പക്രു നായക വേഷത്തിൽ എത്തിയ ഈ ചിത്രത്തിന് മികച്ച പ്രേക്ഷകാഭിപ്രായം ആണ് ലഭിച്ചത്. നിരൂപകരും ഈ ചിത്രത്തെ വാനോളം പുകഴ്ത്തി കഴിഞ്ഞു. ഒരു ചെറിയ ചിത്രത്തിന്റെ വലിയ വിജയം എന്നാണ് ഈ ചിത്രത്തെ കുറിച്ച് പ്രേക്ഷകർ പറയുന്നത്. സജിത്ത് കൃഷ്ണ, ജയരാജ് ടി കൃഷ്ണൻ, ബിനീഷ് ബാബു എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം സുദീപ് ടി ജോർജ് ആണ് രചിച്ചിരിക്കുന്നത്. ഗിന്നസ് പക്രുവിന്റെ ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് എന്ന് പറയാം. വനജൻ എന്ന കേന്ദ്ര കഥാപാത്രമായി തന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് ആണ് അദ്ദേഹം കാഴ്ച വെച്ചിരിക്കുന്നത്.

വൈകാരിക രംഗങ്ങൾക്കും പ്രേക്ഷകരിൽ ആകാംക്ഷയുണർത്തുന്ന രംഗങ്ങൾക്കും  ഒപ്പം രസകരമായ മുഹൂർത്തങ്ങളും ഒരുപാടുള്ള ചിത്രമാണ് ഇളയ രാജ. ഗോകുൽ സുരേഷ്, ദീപക്, ഹരിശ്രീ അശോകൻ അനിൽ നെടുമങ്ങാട്, ബേബി ആർദ്ര, മാസ്റ്റർ ആദിത്യൻ, സിജി എസ് നായർ, അൽഫി പഞ്ഞിക്കാരൻ, അരുൺ, ജയരാജ് വാര്യർ, രോഹിത്, കവിത നായർ, ബിനീഷ് ബാബു, തമ്പി ആന്റണി, സിദ്ധാർഥ്, ഇന്ദ്രജിത്  എന്നിവരും തങ്ങളുടെ വേഷങ്ങൾ മനോഹരമായി അവതരിപ്പിച്ചു. ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത് പാപ്പിനുവും സംഗീതം ഒരുക്കിയത് രതീഷ് വേഗയും ആണ്. ശ്രീനിവാസൻ കൃഷ്ണയാണ് ഈ  ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത്. ഇളയ രാജയിൽ ഗാനങ്ങൾ എല്ലാം തന്നെ വലിയ രീതിയിൽ ശ്രദ്ധ നേടിയെടുത്തിരുന്നു.

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

5 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

5 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 week ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.