[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ഇതെന്റെ കുട്ടി; ലാലേട്ടന്റെ വാത്സല്യം നിറഞ്ഞ വിളിയിൽ കണ്ണു നിറഞ്ഞ് ആരാധകൻ.

മോഹൻലാൽ മലയാള സിനിമയിലെ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരമാണ്. കേരളത്തിൽ മാത്രമല്ല, കേരളത്തിന് പുറത്തു, ഇന്ത്യക്കു പുറത്തും ഏറ്റവും കൂടുതൽ ആരാധകർ ഉള്ള മലയാള താരമാണ് മോഹൻലാൽ. സാധാരണ ജനങ്ങൾക്കിടയിൽ മുതൽ സെലിബ്രിറ്റികൾക്കിടയിൽ വരെ മോഹൻലാൽ എന്ന നടന വിസ്മയത്തിനുള്ള സ്വാധീനവും സ്വീകാര്യതയും മറ്റൊരു മലയാള നടനും ഇല്ല എന്നതും നമുക്കറിയാം. ആരാധകരെ തന്റെ അനുജന്മാരെ പോലെയാണ് മോഹൻലാൽ കാണുന്നത്. എത്ര തിരക്കിലും അവരെ ചേർത്ത് പിടിക്കുന്ന മോഹൻലാലിന്റെ ദൃശ്യങ്ങൾ നമ്മൾ ഒരുപാട് തവണ കണ്ടിട്ടുണ്ട്. ആരാധകർക്കും മോഹൻലാൽ എന്ന് പറഞ്ഞാൽ  വിശദീകരിക്കാൻ ആവുന്നതിലും വലിയ ഒരു വികാരമാണ്. ഇപ്പോഴിതാ മോഹൻലാൽ എന്ന മനുഷ്യന്റെ സ്നേഹം കണ്ടു വികാരാധീനനായത് കോഴിക്കോട് മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ പ്രസിഡന്റ് തന്നെയാണ്.

ദേവൻ എന്നാണ് അദ്ദേഹത്തിന്റെ പേര്. ഈ കഴിഞ്ഞ മാർച്ച് ഇരുപത്തിയേഴിനു   കോഴിക്കോട് ആർ പി മാളിൽ ആരംഭിച്ച ആശീർവാദ് സിനിമാസിന്റെ പുതിയ തിയേറ്റർ സംരംഭം ഉത്ഘാടനം ചെയ്യാൻ മോഹൻലാൽ എത്തിയിരുന്നു. കൂടെ ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ വ്യവസായ പ്രമുഖനായ രവി പിള്ളയും മറ്റു അതിഥികളും ഉണ്ടായിരുന്നു. അവിടെ തിരക്ക് നിയന്ത്രിച്ചു കൊണ്ട് ദേവനും നിൽക്കുന്നുണ്ടായിരുന്നു. ദേവനെ കണ്ട മാത്രയിൽ മോഹൻലാൽ അദ്ദേഹത്തെ കൈ ഉയർത്തി വീശി അടുത്തേക്ക് ക്ഷണിക്കുകയും അടുത്ത് വന്ന ദേവന്റെ കൈകൾ ചേർത്ത് പിടിച്ചു രവി പിള്ളയോട് പറഞ്ഞത് , ഇത് എന്റെ കുട്ടിയാണ് എന്നാണ് . അവിടെ അന്ന് ഉണ്ടായിരുന്നവരിൽ ഏറ്റവും സാധാരണക്കാരൻ താൻ ആയിരുന്നിരിക്കാം എന്നും ലാൽ സാറിനോടുള്ള സ്നേഹമല്ലാതെ മറ്റൊന്നും അവകാശപ്പെടാൻ ഇല്ലാത്ത ഒരാൾ ആണ് താനെന്നും ദേവൻ പറയുന്നു. ആ തന്നെ ആണ് ലാലേട്ടൻ സ്വന്തം എന്ന രീതിയിൽ പരിചയപ്പെടുത്തിയതും രവി  പിള്ളയെ പോലൊരാൾ തനിക്കു അപ്പോൾ ചിരിച്ചു കൊണ്ട് ഹസ്തദാനം തരികയും ചെയ്തത് എന്ന് പറയുന്നു ദേവൻ. ആ നിമിഷം വലിയ അഭിമാനം ആണ് തോന്നിയത് എന്നും ദേവൻ പറയുന്നു. 

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

1 day ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.