[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ലൂസിഫറിൽ പതിനാലു ടേക് എടുക്കേണ്ടി വന്ന ആ ഷോട്ടിനെ കുറിച്ച് പൃഥ്വിരാജ് പറയുന്നു ..!

ത്രസിപ്പിക്കുന്ന പ്രേക്ഷക പ്രതികരണവും അതുപോലെ തന്നെ നിരൂപക പ്രശംസയും നേടിക്കൊണ്ട് പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ ലൂസിഫർ മുന്നേറുകയാണ്. കളക്ഷൻ റെക്കോർഡുകൾ തകർക്കുന്ന ചരിത്ര വിജയമാണ് ലൂസിഫർ നേടിക്കൊണ്ടിരിക്കുന്നതു. കേരളമൊട്ടാകെ അഭൂതപൂർവമായ ജനത്തിരക്ക് അനുഭവപ്പെടുന്ന ഈ ചത്രത്തിനു എക്സ്ട്രാ ഷോകളും സ്‌ക്രീനുകളും ഇപ്പോൾ കൂട്ടിച്ചേർത്തു കൊണ്ടിരിക്കുകയാണ്. തന്റെ ആദ്യ ചിത്രം തന്നെ സൂപ്പർ വിജയം ആയതിന്റെ സന്തോഷത്തിൽ ആണ് പൃഥ്വിരാജ് സുകുമാരൻ. പൃഥ്വിരാജ് എന്ന സംവിധായകനും വാനോളം പ്രശംസ ലഭിച്ചു കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ മേക്കിങ് ഈ ചിത്രത്തെ ഉന്നത നിലവാരത്തിൽ എത്തിച്ചിട്ടുണ്ട് എന്നാണ് പ്രേക്ഷകർ പറയുന്നത്. മോഹൻലാൽ എന്ന മഹാനടൻ ഉണ്ടായതു കൊണ്ടാണ് ഈ ചിത്രം ഇത്രയും മനോഹരമായി ചെയ്യാൻ സാധിച്ചത് എന്നാണ് പൃഥ്വിരാജ് പറയുന്നത്.

ലാലേട്ടനുമായി താൻ ഏറെ അടുക്കുന്നത് ലൂസിഫറിലൂടെയാണ് എന്നും ലാലേട്ടനൊപ്പം ജോലി ചെയ്യുന്നത് ഏറെ സന്തോഷകരമാണ് എന്നും പൃഥ്വിരാജ് പറയുന്നു.  പലപ്പോഴും ലാലേട്ടനെ കൊണ്ട് ഒരുപാട് ടേക് ഒക്കെ ചെയ്യിച്ചിട്ടുണ്ട് എന്നും അതൊന്നും അദ്ദേഹത്തിന്റെ കുഴപ്പം കൊണ്ട് ആയിരുന്നില്ല എന്നും പൃഥ്വിരാജ് പറയുന്നു. ക്യാമറ ചലനം സങ്കീർണ്ണമായതു കൊണ്ടോ ഫോക്കസ് പ്രശ്നങ്ങൾ കൊണ്ടോ വലിയ ആൾക്കൂട്ടങ്ങൾ ഉള്ള ഷോട്ടിൽ അവരുടെ ഇടയിൽ നിന്നുള്ള ചലനങ്ങളുടെ പ്രശ്നങ്ങൾ കൊണ്ടോ ആയിരിക്കും അതെന്നും പൃഥ്വിരാജ് പറഞ്ഞു. ചില രംഗങ്ങൾ പതിനാലു ടേക്ക് വരെ എടുത്തിട്ടുണ്ട് എന്നും പൃഥ്വിരാജ് വെളിപ്പെടുത്തി. അപ്പോഴൊന്നും ഒരു മടിയും കൂടാതെ പിന്നെന്താ മോനെ നമുക്കൊന്നു കൂടി ചെയ്യാല്ലോ എന്ന് പറഞ്ഞു കൂടെ നിന്ന ഇതിഹാസമാണ് മോഹൻലാൽ എന്ന് പൃഥ്വിരാജ് പറയുന്നു. 

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

5 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

5 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 week ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.