ഈ കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത മലയാള ചിത്രമാണ് നവാഗതനായ അരുൺ ജോർജ് സംവിധാനം ചെയ്ത ലഡൂ എന്ന കോമഡി എന്റെർറ്റൈനെർ. വിനയ് ഫോർട്ട്, ബാലു വർഗീസ്, ശബരീഷ് വർമ്മ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്ന ഈ റൊമാന്റിക് കോമഡി ചിത്രം രചിച്ചിരിക്കുന്നത് സാഗർ സത്യനും അതുപോലെ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ് വിനോദ് കുമാർ, സുകുമാരൻ തെക്കേപ്പാട്ടു എന്നിവർ ചേർന്നുമാണ്. ആദ്യ ദിനം മുതൽ ഗംഭീര പ്രേക്ഷക പ്രതികരണം ആണ് ഈ ചിത്രം നേടിയെടുക്കുന്നത്. സോഷ്യൽ മീഡിയയിൽ നിന്ന് പ്രേക്ഷകരുടെ മികച്ച പിന്തുണ ലഭിക്കുന്ന ഈ ചിത്രം ഒരു പക്കാ പൈസ വസൂൽ എന്റെർറ്റൈനെർ ആണെന്ന് തന്നെയാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ആദ്യാവസാനം പ്രേക്ഷകരെ ഏറെ പൊട്ടിച്ചിരിപ്പിക്കുന്ന ഈ ചിത്രം യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ തീയേറ്ററുകളിൽ എത്തിക്കുന്നുണ്ട് എന്നതും ശ്രദ്ധേയമായ കാര്യമാണ്.
വിനയ് ഫോർട്ട്, ബാലു വർഗീസ്, ശബരീഷ് വർമ്മ എന്നിവരവതരിപ്പിക്കുന്ന , വിനു , രാഹുൽ, എസ് കെ എന്നീ കഥാപാത്രങ്ങൾക്ക് ചുറ്റുമാണ് ലഡ്ഡുവിന്റെ കഥ വികസിക്കുന്നത്. ഇവരുടെ ഒരു യാത്രയാണ് ഈ ചിത്രത്തിൽ ചിരിയുടെ പൂരം തീർക്കുന്നത് എന്ന് പറയാം. ഇവർക്കൊപ്പം ഗായത്രി അശോക്, ബോബി സിംഹ, ദിലീഷ് പോത്തൻ, സാജു നവോദയ, മനോജ് ഗിന്നസ്, ഇന്ദ്രൻസ്, നിഷ സാരംഗ് എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. ഗൗതം ശങ്കർ കാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിലെ രസകരമായ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് പ്രേമം ഫെയിം രാജേഷ് മുരുകേശൻ ആണ്. ലാൽ കൃഷ്ണൻ ആണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. ഏതായാലും ഈ വർഷത്തെ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിൽ ലഡ്ഡുവും ഇടം നേടുമെന്നാണ് പ്രേക്ഷകരുടെ വാക്കുകൾ സൂചിപ്പിക്കുന്നത്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.