ദുൽഖർ സൽമാൻ നായകനായ തമിഴ് ചിത്രമായ കണ്ണും കണ്ണും കൊള്ളയ് അടിത്താൽ റിലീസിനിനു ഒരുങ്ങുകയാണ്. അടുത്ത മാസം പതിനാലിന് റിലീസ് ചെയ്യാൻ പാകത്തിന് ആണ് ഈ ചിത്രത്തിന്റെ ജോലികൾ പുരോഗമിക്കുന്നത് എന്നാണ് സൂചന. നവാഗതനായ ഡെസിങ് പെരിയസാമി സംവിധാനം ചെയ്യുന്ന ഈ റൊമാന്റിക് കോമഡി ചിത്രത്തിൽ റിതു വർമ്മ ആണ് നായികാ വേഷത്തിൽ എത്തുന്നത്. പെല്ലി ചൂപ്പുല് എന്ന തെലുങ്കു ചിത്രത്തിലൂടെ പ്രശസ്തയായ നടിയാണ് റിതു വർമ്മ. എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത് ഈ ചിത്രത്തിലെ ഒരു നിർണ്ണായക വേഷം അവതരിപ്പിച്ചു കൊണ്ട് പ്രശസ്ത സൗത്ത് ഇന്ത്യൻ ഡയറക്ടർ ആയ ഗൗതം വാസുദേവ് മേനോനും എത്തുന്നു എന്നതാണ്.
ചിത്രത്തിന്റെ കഥയിൽ നിർണ്ണായക പ്രാധാന്യം ഉള്ള വേഷമാണ് അദ്ദേഹം ചെയ്യുന്നത് എന്നും ചിത്രത്തിലുടനീളം അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടാകും എന്നുമാണ് നമ്മുക്ക് ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്. ഇതിനും മുൻപും ഏതാനും ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള ഗൗതം മേനോൻ ആദ്യമായാണ് ദുൽഖർ സൽമാന് ഒപ്പം ഒരു ചിത്രത്തിൽ പ്രത്യക്ഷപ്പെടാൻ പോകുന്നത്. അത് കൊണ്ട് തന്നെ ഇവരെ ഓൺസ്‌ക്രീനിൽ ഒരുമിച്ചു കാണാൻ കാത്തിരിക്കുകയാണ് ആരാധകരും സിനിമാ പ്രേമികളും. സിദ്ധാർഥ് എന്ന ഒരു യുവാവിനെയാണ് ദുൽകർ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പോപ്പുലർ മ്യൂസിക് ബാൻഡ് മസാല കഫേ സംഗീതം ഒരുക്കുന്ന ഈ ചിത്രത്തിന് വേണ്ടി ദുൽഖർ സൽമാൻ ഒരു ഗാനവും ആലപിക്കുന്നുണ്ട്. ആന്റോ ജോസെഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസെഫ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പ്രശസ്ത ടെലിവിഷൻ അവതാരകനായ രക്ഷൻ, അഹത്തിയാൻ എന്നിവരും അഭിനയിക്കുന്നുണ്ട്.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.