പ്രകാശൻ പറക്കട്ടെ എന്ന ചിത്രം സംവിധാനം ചെയ്ത് കൊണ്ടരങ്ങേറ്റം കുറിച്ച ഷഹദ് നിലമ്പൂരിന്‍റെ സംവിധാനത്തിലെത്തുന്ന രണ്ടാമത്തെ ചിത്രമായ അനുരാഗം റിലീസിന് ഒരുങ്ങുന്നു. ഷീല, ഗൗരി കിഷന്‍, ദേവയാനി, ജോണി ആന്‍റണി, ഗൌതം മേനോന്‍, അശ്വിന്‍ ജോസ്, ലെന തുടങ്ങി ഒരു വമ്പൻ താരനിര അണിനിരക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. അത് കൂടാതെ ഈ ചിത്രത്തിന്റെ ഒരു ടീസറും അതുപോലെ വൺ സൈഡ് ലൗവേഴ്സ് ആന്തം എന്ന ടാഗ് ലൈനോട് കൂടി എത്തിയ ഇതിലെ ഒരു ഗാനവും സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ഇതിൽ ഗൗതം മേനോനൊപ്പം അഭിനയിച്ച സന്തോഷം പങ്ക് വെച്ച് കൊണ്ട് പ്രശസ്ത സംവിധായകൻ ജോണി ആന്റണി പങ്ക് വെച്ച ചിത്രം ഏറെ ശ്രദ്ധ നേടുകയാണ്. ജോസ് എന്ന് പേരുള്ള, ബാങ്ക് ഉദ്യോഗസ്ഥനായുള്ള കഥാപാത്രത്തിനാണ് ജോണി ആന്റണി ഈ ചിത്രത്തിൽ ജീവൻ പകർന്നിരിക്കുന്നത്. ഒട്ടേറെ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച സംവിധായകനായ ജോണി ആന്റണി ഇന്ന് മലയാളത്തിലെ തിരക്കുള്ള ഹാസ്യ താരങ്ങളിൽ ഒരാൾ കൂടിയാണ്.
മൂസി, ദുർഗ കൃഷ്ണ, സുധീഷ് കോഴിക്കോട്, മണികണ്ഠൻ പട്ടാമ്പി തുടങ്ങിയവരും അഭിനയിക്കുന്ന അനുരാഗം രചിച്ചത് ക്വീൻ എന്ന സിനിമയിലൂടെ മലയാളികളുടെ ഇഷ്ട്ടതാരമായി മാറിയ അശ്വിൻ ജോസ് ആണ്. ലക്ഷ്മി നാഥ് ക്രിയേഷൻസ് സത്യം സിനിമാസ് എന്നി ബാനറുകളിൽ സുധീഷ് എൻ, പ്രേമചന്ദ്രൻ എ.ജി എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന് ജോയൽ ജോൺസ് സംഗീതമൊരുക്കിയപ്പോൾ ഇതിലെ ഗാനങ്ങൾ രചിച്ചത് മനു മഞ്ജിത്ത്,മോഹൻ കുമാർ,ടിറ്റോ പി.തങ്കച്ചൻ എന്നിവരാണ്. വൺവേ പ്രണയിതാക്കളുടെ രസകരമായ ലൈഫിനെക്കുറിച്ച് കഥ പറയുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് സുരേഷ് ഗോപിയും എഡിറ്റ് ചെയ്തിരിക്കുന്നത് ലിജോ പോളുമാണ്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.