[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി എസ് സുരേഷ് ബാബു ചിത്രം; ടൈറ്റിൽ ലോഞ്ച് ചെയ്ത് മെഗാസ്റ്റാർ

ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസർ നിർമിക്കുന്ന രണ്ടു ചിത്രങ്ങൾ ആരംഭിക്കുകയാണ്. ഡി.എൻ.എ, ഐ.പി.എസ്. എന്നീ പേരുകളിൽ ഒരുങ്ങുന്ന
ഈ രണ്ടു ചിത്രങ്ങളും സംവിധാനം ചെയ്യുന്നത് മലയാളത്തിലെ സീനിയർ സൂപ്പർ ഹിറ്റ് സംവിധായകരിലൊരാളായ ടി.എസ്.സുരേഷ് ബാബുവാണ്. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയാണ് ഈ രണ്ടു ചിത്രങ്ങളുടേയും ടൈറ്റിൽ ലോഞ്ച് നിർവ്വഹിച്ചത്. കൊച്ചിയിലെ മഹാരാജാസ് കോളജിലെ തന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് മമ്മൂട്ടി ഇതിന്റെ ടൈറ്റിൽ ലോഞ്ച് നിർവഹിച്ചത്. കോട്ടയം കുഞ്ഞച്ചൻ, പ്രായിക്കര പാപ്പൻ, പാളയം, ഉപ്പുകണ്ടം ബ്രദേഴ്‌സ്, മാന്യന്മാർ, കസ്റ്റംസ് ഡയറി, കിഴക്കൻ പത്രോസ്, കൂടിക്കാഴ്ച, സ്റ്റാലിൻ ശിവദാസ്, മാർക് ആന്റണി തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള ആളാണ് ടി എസ് സുരേഷ് ബാബു. ബെൻസി പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന രണ്ട് ചിത്രങ്ങളിൽ ആദ്യ ചിത്രമായ ഡി.എൻ.എ.യുടെ ചിത്രീകരണം ജനുവരി ഇരുപത്തിയാറിന് ആരംഭിക്കും എന്നും അണിയറ പ്രവർത്തകർ അറിയിച്ചു.

പ്രതികാരം ഒരു കലയാണെങ്കിൽ, നിങ്ങളുടെ കൊലയാളി ഒരു കലാകാരൻ ആണെന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രം ഒരുങ്ങുന്നത്. ഈ ടാഗ് ലൈൻ തന്നെ ഈ ചിത്രത്തിൻ്റെ സ്വഭാവം എത്തരത്തിൽ ഉള്ളതാണെന്ന് മനസ്സിലാക്കി തരുന്നു. പൂർണ്ണമായും ഫൊറൻസിക് ബയോളജിക്കൽ ത്രില്ലർ ജോണറിൽപ്പെടുന്നതാണ് ഈ ചിത്രമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ആക്ഷനും മാസും ആകാംക്ഷയും നിറഞ്ഞ ത്രില്ലർ ചിത്രങ്ങൾ ഒരുക്കുന്നതിൽ ഏറെ സമർത്ഥനായ ടി.എസ്.സുരേഷ് ബാബുവിന്റെ ശക്തമായ തിരിച്ചു വരവിന് വഴിയൊരുക്കുന്ന ചിത്രമായി ഇത് മാറും എന്നാണ് പ്രതീക്ഷ. യുവതാരം അഷ്കർ സൗദാൻ നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ അജു വർഗീസ്, ജോണി ആൻ്റണി, ഇന്ദ്രൻസ്, നമിതാ പ്രമോദ്, ഹണി റോസ്, ഗൗരി നന്ദ, സെന്തിൽ രാജ്, പന്മരാജ് രതീഷ്, സുധീർ, (ഡ്രാക്കുള ഫെയിം) ഇടവേള ബാബു, രവീന്ദ്രൻ,അമീർ നിയാസ്, പൊൻ വണ്ണൽ, ലഷ്മി മേനോൻ, അംബിക, ബാബു ആൻ്റെണിയും എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. ഏ.കെ.സന്തോഷ് തിരക്കഥ രചിച്ച ഇതിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഡോൺ മാക്സ് ആണ്. ഇതിന് ശേഷം, ഈ വർഷം തന്നെ ചിത്രീകരണം ആരംഭിക്കുന്ന ഐ.പി.എസ്ന്റെ താരനിരയെ കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

3 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

4 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.