മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ അമൽ നീരദ് 2017 ഇൽ പ്രഖ്യാപിച്ച ചിത്രമാണ് ബിലാൽ. 2007 ഇൽ റിലീസ് ചെയ്ത മമ്മൂട്ടി- അമൽ നീരദ് ചിത്രമായ ബിഗ് ബിയുടെ രണ്ടാം ഭാഗം ആയാണ് ബിലാൽ പ്രഖ്യാപിക്കപ്പെട്ടത്. അമൽ നീരദിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു ബിഗ് ബി. മമ്മൂട്ടിക്കൊപ്പം മനോജ് കെ ജയൻ, ബാല, മംമ്ത മോഹൻദാസ്, ഇന്നസെന്റ്, ജാഫർ ഇടുക്കി തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങൾ വേഷമിട്ട ഈ ചിത്രം ഫോർ ബ്രദേഴ്‌സ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ മലയാളം വേർഷൻ ആയിരുന്നു. ഏതായാലും ഇതിലെ ബിലാൽ എന്ന മമ്മൂട്ടി കഥാപാത്രം ഇന്ന് ആരാധകരുടെ ഏറ്റവും പ്രീയപ്പെട്ട മാസ്സ് മമ്മൂട്ടി കഥാപാത്രങ്ങളിലൊന്നാണ്. അത്കൊണ്ട് തന്നെ ബിലാൽ എന്നുവരുമെന്നറിയാൻ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. തിരക്കഥ പൂർത്തിയാവാൻ സമയമെടുത്തതും കോവിഡ് പ്രതിസന്ധിയുമൊക്കെയാണ് ഈ ചിത്രം നീണ്ടു പോകാനുള്ള കാരണമെന്നറിയുന്നു.
ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം, അമൽ നീരദ് ഒരുക്കാൻ പോകുന്ന പുതിയ ചിത്രത്തിന്റെ റിലീസിന് ശേഷം ബിലാൽ ആരംഭിക്കും. ഭീഷ്മ പർവ്വം എന്ന മമ്മൂട്ടി ചിത്രമാണ് അമൽ നീരദ് കഴിഞ്ഞ വർഷം ചെയ്തത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി ഇത് മാറി. അമൽ നീരദ് ഒരുക്കാൻ പോകുന്ന പുതിയ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വരുമെന്നാണ് സൂചന. ആ ചിത്രം പൂർത്തിയായിക്കഴിഞ്ഞാൽ മമ്മൂട്ടി ചിത്രമായ ബിലാലിന്റെ ജോലികളിലേക്ക് അമൽ നീരദ് കടക്കുമെന്നാണ് വാർത്തകൾ പറയുന്നത്. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ തുടങ്ങി മലയാളത്തിലെ വമ്പൻ താരങ്ങളെ വെച്ചൊക്കെ ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് അമൽ നീരദ്.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.