[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ചിരിയും ചിന്തയും ഒപ്പം ആവേശം പകരുന്ന ട്വിസ്റ്റുകളും; കുടുംബ പ്രേക്ഷകരുടെ കയ്യടി നേടി ഗാനഗന്ധർവ്വൻ..!

പഞ്ചവർണ്ണതത്ത എന്ന ചിത്രത്തിന് ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ഗാനഗന്ധർവ്വൻ. മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ ഈ ചിത്രം ഈ കഴിഞ്ഞ വെള്ളിയാഴ്ച ആണ് തീയേറ്ററുകളിൽ എത്തിയത്. മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരേയും ഒരുപോലെ ആകർഷിക്കുന്ന ഒരു ക്ലീൻ ഫാമിലി എന്റെർറ്റൈനെർ ആണ്. കുടുംബ പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ചിരിയും വൈകാരിക മുഹൂർത്തങ്ങളും ഉള്ളതിനൊപ്പം ചിന്തിപ്പിക്കുന്ന ചില മുഹൂർത്തങ്ങളും സംഭാഷണങ്ങളും ചിത്രത്തിന്റെ മാറ്റു കൂട്ടുന്നു. മാത്രമല്ല യുവ പ്രേക്ഷകരേയും മമ്മൂട്ടി ആരാധകരേയും ആവേശം കൊള്ളിക്കുന്ന ട്വിസ്റ്റുകളും ഈ ചിത്രത്തിന്റെ ഭാഗമാണ്. അതുകൊണ്ടു തന്നെ എല്ലാം തികഞ്ഞ ഒരു കംപ്ലീറ്റ് പാക്കേജ് ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന് പറയാം.

മമ്മൂട്ടി, സുരേഷ് കൃഷ്ണ, മനോജ് കെ ജയൻ എന്നിവരുടെ മികച്ച പ്രകടനം ഈ ചിത്രത്തിന് ഒരു മുതൽ കൂട്ടായിട്ടുണ്ട്. പുതുമുഖ നായികയായ വന്ദിത മനോഹരനും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഇച്ചയീസ് പ്രൊഡക്ഷൻസിനൊപ്പം ചേർന്ന് രമേശ് പിഷാരടി തന്നെ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് രമേശ് പിഷാരടിയും ഹരി പി നായരും ചേർന്നാണ്. അടിപൊളി പാട്ടുകൾ ആലപിക്കുന്ന കലാസദൻ ഉല്ലാസ് എന്ന മമ്മൂട്ടി അവതരിപ്പിക്കുന്ന ഗാനമേള ഗായകന്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രം സഞ്ചരിക്കുന്നത്. ധർമജൻ, മുകേഷ്, ഇന്നസെന്റ്, ഹാരിഷ് കണാരൻ, സുനിൽ സുഗത, രാജേഷ് ശർമ്മ , ദേവൻ, സലിം കുമാർ, ജോണി ആന്റണി, സുധീർ കരമന, മണിയൻ പിള്ള രാജു, റാഫി, ആര്യ എന്നിവരും രസകരമായ പ്രകടനത്തിലൂടെ ഈ ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു.

webdesk

Recent Posts

രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിഛായ,’ കാണണം; ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…

2 days ago

ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി തുറന്നു കാണിക്കലോ അതോ വെള്ള പൂശലോ; സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു “പ്രതിച്ഛായ”

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…

4 days ago

ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഷെയ്ൻ 27’, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ!

തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…

2 weeks ago

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

2 months ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

3 months ago

This website uses cookies.