ഇപ്പോൾ മലയാള സിനിമാ പ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം ആണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട്. ഈ വരുന്ന ഒക്ടോബർ നാലിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തെ കുറിച്ചുള്ള ഗംഭീര പ്രേക്ഷക- നിരൂപക പ്രതികരണങ്ങൾ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ഇത് പ്രദർശിപ്പിച്ചപ്പോൾ മുതൽ വന്നു തുടങ്ങിയിരുന്നു. അതിനു ശേഷം വന്ന ഇതിന്റെ ടീസറും വലിയ ഹിറ്റ് ആയി മാറിയിരുന്നു. ഇപ്പോഴിതാ ഇന്നലെ റിലീസ് ചെയ്ത ജെല്ലിക്കെട്ട് ട്രെയ്‌ലറും വമ്പൻ പ്രേക്ഷക പ്രശംസയാണ് നേടുന്നത്. ആ ട്രൈലെർ കണ്ടു പ്രശസ്ത നടൻ മാധവൻ നടത്തിയ പ്രതികരണം ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഈ ട്രൈലറിനെ കുറിച്ച് അദ്ദേഹം അഭിപ്രായം പറഞ്ഞത്.
വളരെ ത്രില്ലടിപ്പിക്കുന്നതും സവിശേഷവുമായ ട്രൈലെർ ആണ് ജെല്ലിക്കെട്ടിന്റേതു എന്നാണ് മാധവൻ പറയുന്നത്. ആന്റണി വർഗീസ്, ചെമ്പൻ വിനോദ്, സാബുമോൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. തോമസ് പണിക്കർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് എസ് ഹരീഷ്, ബി ജയകുമാർ എന്നിവർ ചേർന്നാണ്. പ്രശസ്ത ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരൻക്യാമറ ചലിപ്പിച്ചിരിക്കുന്ന ജെല്ലിക്കെട്ടിനു സംഗീതം ഒരുക്കിയത് പ്രശാന്ത് പിള്ളയും ഇതിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് ദീപു ജോസെഫും ആണ്. ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ജെല്ലിക്കെട്ടിന്റെ പ്രീമിയർ കണ്ട വിദേശ നിരൂപകരുടെ വാക്കുകൾ അന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ഈ സിനിമാനുഭവത്തെ വിവരിക്കാൻ തങ്ങൾക്കു വാക്കുകൾ ലഭിക്കുന്നില്ല എന്നാണ് അവർ അന്ന് പറഞ്ഞത്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.