2020 ഇൽ റിലീസ് ചെയ്തു സൂപ്പർ ഹിറ്റായി മാറിയ ടോവിനോ തോമസ് ചിത്രമാണ് ഫോറൻസിക്. ഇപ്പോഴിതാ ആ ചിത്രമൊരുക്കിയ അഖിൽ പോൾ- അനസ് ഖാൻ ടീം ഒരിക്കൽ കൂടി ടോവിനോ തോമസുമായി ഒന്നിക്കുകയാണ്. തങ്ങൾ പുതിയതായി ചെയ്യാൻ പോകുന്ന ചിത്രത്തിന്റെ വിവരങ്ങൾ ടോവിനോ തോമസ് ഇന്ന് പ്രഖ്യാപിച്ചു. ഐഡന്റിറ്റി എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ഒരു ഹൈ വോൾടേജ് ആക്ഷൻ ത്രില്ലറാണെന്നും അടുത്ത വർഷം ഇതിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും ടോവിനോ കുറിക്കുന്നു. മഡോണ സെബാസ്റ്റ്യൻ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് രാഗം മൂവീസിന്റെ ബാനറിൽ രാജു മല്യതും സെഞ്ച്വറി കൊച്ചുമോനും ചേർന്നാണ്. അഖിൽ പോൾ- അനസ് ഖാൻ ടീം തന്നെയാണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. പ്രേമം, കിംഗ് ലയർ, ഇബിലീസ്, വൈറസ്, ബ്രദേഴ്‌സ് ഡേ എന്നീ ചിത്രങ്ങൾക്ക് ശേഷം മഡോണ സെബാസ്റ്റ്യൻ വീണ്ടും മലയാളത്തിലഭിനയിക്കുന്ന ചിത്രം കൂടിയാവുമിത്.
ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കിയ ഫോറൻസിക് മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടിയത്. ബോളിവുഡിലേക്ക് റീമേക്ക് ചെയ്ത ഈ ചിത്രത്തിന് അവിടെയും പ്രശംസ ലഭിച്ചു. സെവൻത് ഡേ എന്ന സൂപ്പർ ഹിറ്റ് ചിത്രം രചിച്ച ആളാണ് ഇതിന്റെ സംവിധായകരിലൊരാളായ അഖിൽ പോൾ. ടോവിനോക്കൊപ്പം മമത മോഹൻദാസ്, റീബ മോണിക്ക ജോൺ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഫോറൻസിക് നിർമ്മിച്ചത് ജൂവിസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നാവിസ് സേവ്യർ, സിജു മാത്യു എന്നിവരും രാഗം മൂവീസിന്റെ ബാനറിൽ രാജു മല്യതും ചേർന്നാണ്. രഞ്ജി പണിക്കർ, സൈജു കുറുപ്പ്, പ്രതാപ് പോത്തൻ, ധനേഷ് ആനന്ദ് എന്നിവരും ഫോറൻസിക്കിൽ മികച്ച പ്രകടനം നടത്തി ശ്രദ്ധ നേടിയവരാണ്.
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
ഗോളം, ഖൽബ്, മൈക്ക് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
This website uses cookies.