മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകരിൽ ഒരാളാണ് ജീത്തു ജോസഫ്. ദൃശ്യം, ദൃശ്യം 2, മെമ്മറീസ്, മൈ ബോസ് തുടങ്ങിയ സൂപ്പർ ഹിറ്റുകൾ ഒരുക്കിയ അദ്ദേഹം ഒരു നിർമ്മാതാവ് കൂടിയാണ്. ഇപ്പോൾ അദ്ദേഹം അവതരിപ്പിക്കുന്ന ഒരു ചിത്രം കൂടി വരികയാണ്. അന്താക്ഷരി എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം റിലീസ് ചെയ്യുകയും ശ്രദ്ധ നേടുകയുമാണ്. സൈജു കുറുപ്പ്, സുധി കോപ്പ, വിജയ് ബാബു, ശബരീഷ് വർമ്മ, ബിനു പപ്പു, പ്രിയങ്ക നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് വിപിൻ ദാസ് ആണ്. സുൽത്താൻ ബ്രദേഴ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ അല്‍ ജസ്സം അബ്ദുള്‍ ജബ്ബാർ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബബ്‌ലു അജു ഛായാഗ്രാഹണം നിർവഹിചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് അംകിത് മേനോന്‍, എഡിറ്റ് ചെയ്തിരിക്കുന്നത് ജോൺകുട്ടി എന്നിവരാണ്.
സോണി ലൈവ് സ്ട്രീമിംഗിലൂടെ ഒടിടി റിലീസ് ആയാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിൽ എത്തുക. റിലീസ് തീയതി പുറത്തു വിട്ടിട്ടില്ല എങ്കിലും അധികം വൈകാതെ തന്നെ ഈ ചിത്രം സ്ട്രീമിങ് ആരംഭിക്കും എന്നാണ് സൂചന. മോഹൻലാൽ നായകനായ 12 ത് മാൻ എന്ന ചിത്രമാണ് ജീത്തു ജോസഫ് സംവിധാനം ചെയ്തു ഇനി റിലീസ് ചെയ്യാൻ പോകുന്ന ചിത്രം. ഈ ചിത്രവും ഒടിടി റിലീസ് ആയിരിക്കും. അത് കൂടാതെ മോഹൻലാൽ തന്നെ നായകനായ റാം എന്ന ചിത്രവും ജീത്തു ജോസഫിന് പൂർത്തിയാക്കാൻ ഉണ്ട്. അടുത്തതായി ജീത്തു ജോസഫ് ഒരുക്കാൻ പോകുന്നത് യുവ താരം ആസിഫ് അലി നായകനായി എത്തുന്ന ഒരു ത്രില്ലർ ആയിരിക്കുമെന്നാണ് സൂചന. ഏതായാലും കൈനിറയെ ചിത്രങ്ങളുമായി ഏറെ തിരക്കിലാണ് ജീത്തു ജോസെഫ് എന്ന സംവിധായകൻ.
പഴയകാല ഹിറ്റ് സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ…
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
മെഗാസ്റ്റാർ മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക്…
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
This website uses cookies.