യുവ താരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഒരു യമണ്ടൻ പ്രേമ കഥ എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഫേസ്ബുക് ലൈവിൽ വന്നു ദുൽഖർ സൽമാനും ചിത്രത്തിന്റെ സംവിധായകൻ ആയ ബി സി നൗഫലും രചയിതാക്കളായ ബിബിൻ ജോർജും വിഷ്ണു ഉണ്ണിക്കൃഷ്ണനുമാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. വരുന്ന ഏപ്രിൽ 25 നു ആയിരിക്കും ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ ബ്ലോക്ക്ബസ്റ്ററുകൾ നമ്മുക്ക് സമ്മാനിച്ച വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് ടീം ആണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഇന്നലെ ഫേസ്ബുക് ലൈവിനിടെ ഒരു ആരാധകൻ ചോദിച്ചത് ഈ ചിത്രം കണ്ടു കഴിഞ്ഞു ആരാധകർക്ക് നെഞ്ചും വിരിച്ചു ഇറങ്ങി വരാമോ എന്നാണ്.
ആ ചോദ്യം ബിപിൻ സംവിധായകനോട് ചോദിച്ചപ്പോൾ തീർച്ചയായും ആരാധകർക്ക് നെഞ്ചും വിരിച്ചു ഇറങ്ങി വരാൻ സാധിക്കുന്ന ചിത്രമായിരിക്കും ഒരു യമണ്ടൻ പ്രേമ കഥ എന്ന് ബി സി നൗഫൽ പറഞ്ഞു. ആരാധകർക്ക് മാത്രമല്ല എല്ലാ സിനിമാ പ്രേമികൾക്കും ഈ ചിത്രം കണ്ടു നെഞ്ചു വിരിച്ചു ഇറങ്ങി വരാം എന്ന് ബിപിൻ ജോർജും പറയുന്നു. അത്രമാത്രം പരിശ്രമം ഈ ചിത്രത്തിന് പുറകിൽ ഉണ്ടെന്നും ദൈവാനുഗ്രഹം ഉണ്ടെങ്കിൽ എല്ലാം നന്നായി വരും എന്നും ബിപിൻ പറഞ്ഞു. സലിം കുമാർ, വിഷ്ണു ഉണ്ണികൃഷ്ണൻ, സൗബിൻ ഷാഹിർ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത് . ഇതിന്റെ ആദ്യ ടീസർ വലിയ ശ്രദ്ധ നേടിയെടുത്തിരുന്നു.
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.