[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ബ്രിട്ടനിലും വിജയക്കൊടി പാറിച്ചു സ്റ്റീഫൻ നെടുമ്പള്ളി; യു കെ ബോക്സ് ഓഫീസിലെ ആദ്യ പത്തിൽ ലൂസിഫറും..!

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫർ എന്ന മോഹൻലാൽ ചിത്രം സമാനതകൾ ഇല്ലാത്ത വിജയത്തിലേക്കാണ് കുതിക്കുന്നത്‌. ഏഴു ദിവസം കൊണ്ട് മലയാളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബോക്സ് ഓഫീസ് ഹിറ്റായി മാറിയ ലൂസിഫർ ഗൾഫിലും, അമേരിക്കയിലും ഏഷ്യ പസഫിക് മാർക്കറ്റിലും ന്യൂസിലാൻഡിലും എല്ലാം റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ കർണാടകയിലും നോർത്ത് ഇന്ത്യയിലും എല്ലാം മലയാളത്തിൽ നിന്നും ഏറ്റവും വലിയ ഗ്രോസ്സർ ആയി ലൂസിഫർ മാറി കഴിഞ്ഞു. ഇപ്പോഴിതാ യു കെ ബോക്സ് ഓഫീസിലും പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ലൂസിഫർ. ബ്രിട്ടനിലെ ഏറ്റവും വലിയ മലയാളം റിലീസ് ആയി എത്തിയ ലൂസിഫർ ഏഴു ദിവസം കൊണ്ട് അവിടെ നിന്ന് ഒന്നര കോടിയിൽ അധികം കളക്ഷൻ ആയി നേടി.

മാത്രമല്ല യു കെ ബോക്സ് ഓഫീസിൽ ആദ്യ പത്തു സ്ഥാനത്തു ഈ വർഷം എത്തുന്ന ആദ്യ ഏഷ്യൻ ചിത്രവും അതുപോലെ ആദ്യത്തെ മലയാള ചിത്രവുമാണ് ലൂസിഫർ. യു കെ ബോക്സ് ഓഫീസിൽ നിലവിൽ എട്ടാം  സ്ഥാനത്തു ആണ് ലൂസിഫർ നിൽക്കുന്നത്. മലയാള സിനിമയെ സംബന്ധിച്ച് ഐതിഹാസികമായ ഒരു നേട്ടമാണ് ഈ മോഹൻലാൽ ചിത്രം സമ്മാനിച്ചിരിക്കുന്നതു. സിംഗപ്പൂർ, ഓസ്ട്രേലിയ, കാനഡ, തുടങ്ങി എല്ലാ സ്ഥലത്തെയും ഏറ്റവും വലിയ കളക്ഷൻ നേടിയ മലയാള ചിത്രമായി ലൂസിഫർ മാറി കഴിഞ്ഞു. ഏഴു ദിവസത്തെ ഈ ചിത്രത്തിന്റെ വേൾഡ് വൈഡ് കളക്ഷൻ 73 കോടി രൂപയ്ക്കു മുകളിൽ ആണ്. കേരളത്തിലും ഗൾഫിലും ഒഴികെ ബാക്കിയെല്ലായിടത്തും ഇപ്പോഴത്തെ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായ പുലി മുരുകനെ ഈ ചിത്രം തകർത്തു കഴിഞ്ഞു.

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

5 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

5 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 week ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.