[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: TrailersVideos

ആക്ഷന്റെ പൊടിപൂരം; മെഗാ മാസ്സ് ട്രെയ്‌ലറുമായി മധുര രാജ..!

മമ്മൂട്ടി ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന മധുര രാജ എന്ന ചിത്രത്തിന്റെ ട്രൈലെർ ഇന്ന് റിലീസ് ചെയ്തു കഴിഞ്ഞു. അക്ഷരാർത്ഥത്തിൽ ആരാധകരെ ത്രസിപ്പിക്കുന്ന ഒരു കിടിലൻ ട്രൈലെർ ആണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ആക്ഷന്റെ പൊടിപൂരം ആണ് ട്രൈലറിൽ എന്ന് പറയാം. ട്രൈലറിൽ തന്നെ ഇത്രയും മാസ്സ് ആണെങ്കിൽ സിനിമയിൽ എന്തായിരിക്കും പൂരം എന്നാണ് ആരാധകർ ചോദിക്കുന്നത്. മമ്മൂട്ടിയുടെ മെഗാ മാസ്സ് ആക്ഷനും കിടിലൻ ഡയലോഗുകളും എല്ലാം നിറഞ്ഞ ഒരു പൊടിപാറുന്ന ട്രൈലെർ ആണ് ഇന്ന് എത്തിയിരിക്കുന്നത് എന്ന് ഓരോ മമ്മൂട്ടി ആരാധകനും ആവേശത്തോടെ പറയുന്നു. വരുന്ന ഏപ്രിൽ  പന്ത്രണ്ടിന് ആണ് മധുര രാജ റിലീസ് ചെയ്യാൻ പോകുന്നത്.

ഈ ചിത്രത്തിന്റെ ഗൾഫ് ലോഞ്ചിന്റെ ഭാഗമായി ആണ് ട്രൈലെർ റിലീസ് ചെയ്തിരിക്കുന്നത്. പുലി മുരുകൻ എന്ന ബ്രഹ്മാണ്ഡ ഹിറ്റ് ചിത്രത്തിന് ശേഷം വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രത്തിന് മേൽ അത്ര വലിയ പ്രതീക്ഷയാണ് ഉള്ളത്. കിടിലൻ ഗ്രാഫിക്സ് ആണ് ഈ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പീറ്റർ ഹെയ്‌ൻ സംഘട്ടന സംവിധാനം ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് ഉദയ കൃഷ്ണയും ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് നെൽസൺ ഐപ്പും ആണ്. ഉദയ കൃഷ്ണയുടെ യു കെ സ്റ്റുഡിയോസ് വിതരണം ചെയ്യുന്ന ഈ സിനിമയിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. തമിഴ് നടൻ ജയ്, തെലുങ്കു നടൻ ജഗപതി ബാബു എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. ബോളിവുഡ് താര സുന്ദരി സണ്ണി ലിയോണിയുടെ ഐറ്റം ഡാൻസും ഈ ചിത്രത്തിൽ ഉണ്ടാകും. 

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.