Thalapathy 63 Fan Made Poster
തെരി, മെർസൽ എന്നീ ചിത്രങ്ങൾ നേടിയ വമ്പൻ വിജയത്തിന് ശേഷം ദളപതി വിജയ് ആറ്റ്ലിയുമായി ഒരിക്കൽ കൂടി ഒന്നിക്കുന്ന ചിത്രത്തിന്റെ ജോലികൾ തുടങ്ങി കഴിഞ്ഞു. വിജയ്‌യുടെ അറുപത്തിമൂന്നാമതു ചിത്രമായ ഈ ആറ്റ്ലി ചിത്രത്തിൽ വിജയ് ഒരു ഫുട്ബോൾ കോച്ച് ആയാണ് അഭിനയിക്കുന്നത് എന്നാണ് സൂചന. ഇതിനു മുൻപ് ഗില്ലി എന്ന വിജയ് ചിത്രമാണ് കായിക ഇനവുമായി ബന്ധപെട്ടു അദ്ദേഹത്തിന്റെ കരിയറിൽ വന്നിട്ടുള്ളതു. ഈ ആറ്റ്ലി ചിത്രത്തിൽ ഫുട്ബോൾ പ്ലയെർ ആയാണോ കോച്ച് ആയാണോ വിജയ് അഭിനയിക്കുന്നത് എന്നത് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. ഏതായാലും അദ്ദേഹത്തിന്റെ ജേഴ്സി നമ്പർ 63 ആയിരിക്കും എന്ന് സൂചനകൾ ഉണ്ട്.
ഈ സൂചനകളെ അടിസ്ഥാനമാക്കി ആരാധകർ ഉണ്ടാക്കിയ ഈ ചിത്രത്തിന്റെ ഫാൻ മേഡ് പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയി മാറിയിരിക്കുകയാണ്. എ ആർ റഹ്മാൻ സംഗീതം ഒരുക്കുന്ന ഈ ചിത്രത്തിൽ പ്രശസ്ത തെലുങ്കു/കന്നഡ നടി രശ്‌മിക ആയിരിക്കും നായിക എന്ന സൂചനയും ലഭിക്കുന്നുണ്ട്. ജി കെ വിഷ്ണു ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുക ആന്റണി റൂബൻ ആണ്. എ ജി എസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ കലപതി എസ് അഘോരം, കലപതി എസ് ഗണേഷ്, കലപതി എസ് സുരേഷ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അടുത്ത വർഷം ദീപാവലി റിലീസ് ആയി ഈ ചിത്രം തീയേറ്ററുകളിൽ എത്തും. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസമോ അല്ലെങ്കിൽ ജനുവരിയിലോ ആരംഭിക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വിടും.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.