[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

റിലീസിന് മുൻപേ ബാഹുബലി 2 ന്റെ റെക്കോർഡ് തകർത്തു 2.0..!

ഇന്ത്യൻ സിനിമയിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രം എന്ന ഖ്യാതിയുമായി എത്തുന്ന 2.0 ഈ വരുന്ന നവംബർ 29 നു ലോകമെമ്പാടും റിലീസ് ചെയ്യുകയാണ്. ഷങ്കർ സംവിധാനം ചെയ്ത ഈ ബ്രഹ്മാണ്ഡ ത്രീഡി ചിത്രത്തിൽ സൂപ്പർസ്റ്റാർ രജനികാന്ത്, ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ അനുസരിച്ചു റിലീസിന് മുൻപേ തന്നെ ഈ ചിത്രം SS രാജമൗലി ഒരുക്കിയ ബാഹുബലി 2 സ്ഥാപിച്ച ചില റെക്കോർഡുകൾ തകർത്തു കഴിഞ്ഞു. റിലീസിന് മുൻപേ തന്നെ അഡ്വാൻസ് ബുക്കിങ്ങിലൂടെ ഈ ചിത്രം നേടിയെടുത്ത കളക്ഷൻ 120 കോടി രൂപയാണ്. റിലീസിന് മുൻപേ തന്നെ 100 കോടി ക്ലബ്ബിൽ ഇടം നേടുന്ന ആദ്യ തമിഴ് ചിത്രം ആയി തലൈവരുടെ 2.0 മാറി കഴിഞ്ഞു.

ഏകദേശം 600 കോടിയോളം ആണ് ഈ ചിത്രത്തിന്റെ ബജറ്റ് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിച്ച ഈ ചിത്രത്തിൽ അമി ജാക്സൺ ആണ് നായികാ വേഷത്തിൽ എത്തുന്നത്. എ ആർ റഹ്മാൻ സംഗീതം ഒരുക്കിയ ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത് റസൂൽ പൂക്കുട്ടി ആണ്. നീരവ് ഷാ ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രം ഐമാക്സ് ത്രീഡി ടെക്‌നോളജി ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്ന ആദ്യ ഇന്ത്യൻ ചിത്രം ആണ്. ഇതിന്റെ ടീസർ, ട്രൈലെർ എന്നിവ വമ്പൻ ജനശ്രദ്ധ നേടിയെടുത്തിരുന്നു. ടോമിച്ചൻ മുളകുപാടം ആണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുക. ഏകദേശം പതിനഞ്ചു കോടി രൂപയ്ക്കാണ് അദ്ദേഹം ഈ ചിത്രം ഇവിടെ വിതരണത്തിന് എടുത്തത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

18 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

19 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.