റീമിക്സ് ഗാനങ്ങളിലൂടെ ഇന്ത്യൻ സംഗീത രംഗത്തു ഏറെ പ്രശസ്തയായ ഗായികയാണ് സന മൊയ്‌ദൂട്ടി. ഈ ഗായിക പാടിയ ഒട്ടേറെ റീമിക്‌സ് ഗാനങ്ങൾ മലയാളി സംഗീത പ്രേമികളുടെ ഇടയിലും വൈറൽ ആണ്. ഒട്ടേറെ മലയാളം ഗാനങ്ങളുടെ റീമിക്‌സ് ആലപിച്ചിട്ടുള്ള സന ആദ്യമായി ഒരു മലയാള സിനിമയിൽ പാടാൻ പോവുകയാണ്. സിജു വിൽസൻ നായകനായി എത്തുന്ന വരയൻ എന്ന ചിത്രത്തിലൂടെയാണ് ഈ ഗായിക മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ പോകുന്നത്. കുറച്ചു നാളുകൾക്കു മുൻപാണ് ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നതും വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തതും.
സത്യം സിനിമാസിന്റെ ബാനറിൽ സിജു വിൽസൺ, ലിയോണ ലിഷോയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിജോ ജോസഫ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ ഒഫീഷ്യൽ ഫേസ് ബുക്ക് പേജിലൂടെ ആണ് റിലീസ് ചെയ്തത്. ടെറർ ബിഹൈന്റ് ദ സ്‌മൈൽ എന്ന ടൈറ്റിലോടെ പുറത്തു വന്ന പോസ്റ്ററിന്റെ ഹൈലൈറ്റ് സിജു വിത്സന്റെ വ്യത്യസ്ത ഗെറ്റപ്പ് തന്നെയാണ്. സത്യം സിനിമാസിന്റെ ബാനറിൽ പ്രേമചന്ദ്രൻ എ.ജി നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ഡാനി കപ്പുച്ചിൻ ആണ്. തിന്മയ്ക്ക് എതിരെ നിശ്ശബ്ദനാകാത്ത, പ്രതികരിക്കുന്ന ഒരു പള്ളീലച്ചനായാണ് സിജു വിൽസൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നത് എന്നാണ് സൂചന. രജീഷ് രാമൻ ഛായാഗ്രഹണവും ജോൺകുട്ടി ചിത്രത്തിന്റെ എഡിറ്റിംങ്ങും നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകരുന്നത് പ്രകാശ് അലക്‌സ് ആണ്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.