[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഞാനൊരു നടനായി കഴിഞ്ഞാണ് മമ്മൂക്കയുടെ കുറേ സിനിമകള്‍ കാണുന്നത്, അപ്പോളാണ് എനിക്ക് ഒരു കാര്യം മനസിലായത്; പൃഥ്വിരാജ് പറയുന്നു

ഒരു കടുത്ത മോഹന്‍ലാല്‍ ആരാധകനാണ് യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരൻ. പല തവണ പല സ്ഥലങ്ങളിലും ആ കാര്യം തുറന്നു സമ്മതിച്ചിട്ടുള്ളയാളാണ് അദ്ദേഹം. ഒരു മോഹൻലാൽ ഫാൻ ആയിരിക്കുമ്പോൾ തന്നെ മമ്മൂട്ടിയേയും ഏറെ ബഹുമാനിക്കുന്ന നടനാണ് പൃഥ്വിരാജ്. അദ്ദേഹം പറയുന്നത് ചെറുപ്പത്തില്‍ താന്‍ മോഹന്‍ലാലിന്റെ സിനിമകളാണ് കൂടുതലും കണ്ടിരുന്നതെന്നും താൻ ഒരു നടനായതിന് ശേഷമാണ് മമ്മൂട്ടിയുടെ കുറേ സിനിമകള്‍ കാണുന്നതെന്നുമാണ്. അപ്പോഴാണ് മമ്മൂട്ടി എന്ന നടനെ കുറിച്ചും താൻ കൂടുതലായി മനസ്സിലാക്കിയത് എന്നും പൃഥ്വിരാജ് പറയുന്നു.

പൃഥ്വിരാജിന്റെ വാക്കുകൾ ഇപ്രകാരം, ചെറുപ്പത്തില്‍ ഒരുപാട് സിനിമ കാണുന്നയാളായിരുന്നില്ല. കണ്ടു തുടങ്ങിയപ്പോള്‍ ഏറ്റവും കൂടുതല്‍ കണ്ടത് ലാലേട്ടന്റെ സിനിമകളാണ്. അതുകൊണ്ട് ഞാനൊരു ലാലേട്ടന്‍ ഫാനാണ്. ഞാനൊരു നടനായിക്കഴിഞ്ഞാണ് മമ്മൂക്കയുടെ കുറേ സിനിമകള്‍ കാണുന്നത്. അപ്പോഴാണ് എനിക്ക് മനസിലായത് മമ്മൂക്ക എന്ന് പറയുന്നത് അഭിനയത്തിന്റെ കുലപതിയാണ് എന്ന്. ഇവര് രണ്ടു പേരും കേരളത്തിലായതു കൊണ്ട് നമ്മളിങ്ങനെ ലാലേട്ടന്‍, മമ്മൂക്ക എന്നൊക്കെ സിംപിളായി പറയുന്നത്.

ലോകത്തുള്ള ഒരുപാട് നടീ നടന്‍മാരെയൊക്കെ കണ്ട്, അഭിനയമെന്ന ജോലി ഒരുപാട് കാലം ചെയ്തുകഴിയുമ്പോള്‍ ആണ് മോഹൻലാലും മമ്മൂട്ടിയുമൊക്കെ ഭയങ്കര സ്‌പെഷലാണെന്നു നമ്മുക്കു മനസ്സിലാവുക എന്നും വേള്‍ഡ്ക്ലാസ് ആക്ടേഴ്‌സ് ആണ് അവരെന്നും പൃഥ്വിരാജ് പറയുന്നു. സിനിമയെ ഗൗരവമായി കാണുന്ന ഒരാൾക്കും ഇവരിൽ ഒരാൾ മറ്റൊരാളെക്കാൾ മികച്ചതാണെന്നു പറയാന്‍ പറ്റില്ല എന്നും വിശദീകരിച്ച പൃഥ്വിരാജ്, അമരത്തിലും കമലദളത്തിലും ഒരു ആക്ടറിന്റെ എഫര്‍ട്ട് എത്രത്തോളമാണെന്ന് തനിക്കറിയാം എന്നും വനിത സംഘടിപ്പിച്ച കുട്ടികളുമായുള്ള കൂടിക്കാഴ്ച്ചയില്‍ വെളിപ്പെടുത്തി.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

3 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

5 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.