മലയാള സിനിമയിലെ ഈ വർഷത്തെ മഹാവിജയമായ മോഹൻലാൽ ചിത്രം ദൃശ്യം 2 നേടുന്ന പ്രശംസാ പ്രവാഹം തുടരുകയാണ്. ദേശീയ തലത്തിലും ആഗോള തലത്തിലും ഇത്രയധികം പ്രേക്ഷക- നിരൂപക പ്രശംസ നേടിയ മറ്റൊരു മലയാള ചിത്രം അടുത്തകാലത്തെങ്ങും ഉണ്ടായിട്ടില്ല. ജീത്തു ജോസഫ് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം നേടിയ മഹാവിജയത്തോടെ മോഹൻലാൽ എന്ന നടനും താരത്തിനും ലഭിച്ച ആഗോള ജനപ്രീതിയും താര മൂല്യവും അഭൂതപൂർവമായ തലത്തിലേക്കാണ് കുതിക്കുന്നത്. തെന്നിന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിൽ ഒരാളായ മോഹൻലാൽ ഇന്ന് ആ ലിസ്റ്റിൽ ഏറ്റവും മുകളിലേക്കാണ് കുതിക്കുന്നത്. ഇപ്പോഴിതാ ദൃശ്യം 2 എന്ന ചിത്രത്തിന് പ്രശംസ എത്തിയിരിക്കുന്നത് ആഫ്രിക്കയിൽ നിന്നാണ്. ഘാന സ്വദേശിയായ പ്രശസ്ത ബ്ലോഗ്ഗർ ഫീഫി അദിൻക്രാ ആണ് ദൃശ്യം 2 നെ പുകഴ്ത്തി മുന്നോട്ടു വന്നിരിക്കുന്നത്. ലോക പ്രശസ്ത ത്രില്ലർ വെബ് സീരിസ് ആയ മണി ഹെയ്‌സ്റ്റിലെ പ്രൊഫസർ എന്ന ബുദ്ധി രാക്ഷസനായ കഥാപാത്രത്തെ മറന്നേക്കാനും അതിനേക്കാളും ജീനിയസ് ആണ് ദൃശ്യത്തിലെ മോഹൻലാൽ കഥാപാത്രമായ ജോർജുകുട്ടി എന്നും ഫീഫി പറയുന്നു.
മാത്രമല്ല, ദൃശ്യം 3 വരാനായി താൻ കാത്തിരിക്കുന്നു എന്നും ദൃശ്യവും, ദൃശ്യം 2 ഉം കണ്ടതിനു ശേഷം ഫീഫി കുറിച്ചു. ഏതായാലൂം വലിയ ശ്രദ്ധയാണ് വിദേശ രാജ്യങ്ങളിൽ ഈ ചിത്രത്തിന് ലഭിക്കുന്നത്. ഈ വർഷം ഫെബ്രുവരി പതിനെട്ടിന് ആണ് ആമസോൺ പ്രൈം റിലീസ് ആയി ദൃശ്യം 2 റിലീസ് ചെയ്തത്. നാൽപ്പതു കോടി രൂപയ്ക്കാണ് ദൃശ്യം 2 ആമസോൺ പ്രൈം വാങ്ങിയത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മലയാള സിനിമയിലെ മാത്രമല്ല, തെന്നിന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ഡിജിറ്റൽ റൈറ്റ്സിൽ ഒന്നാണ് ദൃശ്യം 2 തേടിയെടുത്തത്. ഇപ്പോൾ ഈ ചിത്രത്തിന്റെ തെലുങ്കു റീമേക് സംവിധാനം ചെയ്യുകയാണ് ജീത്തു ജോസഫ്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.