[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

തരംഗമായി സംസ്ഥാന- ദേശീയ പുരസ്‌കാരങ്ങൾ നേടിയ ബിരിയാണിയുടെ ട്രൈലെർ

ദേശീയ- സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേടി ഏറെ ശ്രദ്ധ നേടിയ മലയാള ചിത്രമാണ് കനി കുസൃതിയെ നായികയാക്കി സജിൻ ബാബു സംവിധാനം ചെയ്ത ബിരിയാണി. ഈ ചിത്രത്തിലെ പ്രകടനത്തിനാണ് കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്. ശൈലജ ജാല, സുർജിത് ഗോപിനാഥ്, അനിൽ നെടുമങ്ങാട് എന്നിവരും അഭിനയിച്ച ഈ ചിത്രം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ജൂറിയുടെ പ്രത്യേക പരാമർശവും നേടിയെടുത്തു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രൈലെർ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്. വിവാഹിതരായ രണ്ടു മുസ്ലിം യുവതികൾ, മതവും സമൂഹവും സൃഷ്ടിച്ച വിലങ്ങുകളെ പൊട്ടിച്ചെറിഞ്ഞു കൊണ്ട് നടത്തുന്ന ജീവിത യാത്രയാണ് ഈ ചിത്രം നമ്മുക്ക് മുന്നിൽ എത്തിക്കുന്നത്.

ഇതിനോടകം അൻപതിലധികം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച ഈ ചിത്രം ഒട്ടേറെ പുരസ്കാരങ്ങളും നേടിയെടുത്തു. റോം ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയ ബിരിയാണി, ബാംഗ്ലൂർ ഫിലിം ഫെസ്റ്റിവലിൽ ജൂറി അവാർഡും, ബോസ്റ്റൺ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും നേടി. സ്പെയിൻ, മോസ്‌കോ ഫിലിം ഫെസ്റ്റിവലുകളിൽ ഈ ചിത്രത്തിലെ പ്രകടനത്തിന് കനി കുസൃതി മികച്ച നടിക്കുള്ള അവാർഡും നേടി. സംവിധായകൻ സജിൻ ബാബു തന്നെ രചിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് ലിയോ ടോമും ക്യാമറ ചലിപ്പിച്ചത് കാർത്തിക് മുത്തു കുമാറും ആണ്. അപ്പു എൻ ഭട്ടതിരി എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് യു എ എൻ ഫിലിം ഹൗസ് ആണ്. ശ്യാം റെജി, മിനി ഐ ജി, തോന്നയ്ക്കൽ ജയചന്ദ്രൻ എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.