[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ലോകത്തു ഏറ്റവും കൂടുതൽ ആളുകൾ കണ്ട വെബ് സീരിസ്/സിനിമകളുടെ ലിസ്റ്റ് പുറത്തു; രണ്ടാം സ്ഥാനം നേടി ദൃശ്യം 2 ..!

ഈ കഴിഞ്ഞ ഫെബ്രുവരി പതിനെട്ടിന് ആണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ ദൃശ്യം 2 എന്ന ചിത്രം റിലീസ് ചെയ്തത്. ആമസോൺ പ്രൈം റിലീസ് ആയി എത്തിയ ഈ ചിത്രം ഇന്ത്യക്കു അകത്തു നിന്നും പുറത്തു നിന്നും അതിഗംഭീര പ്രശംസയാണ് നേടിയെടുത്തത്. ലോക സിനിമയിലെ തന്നെ ഏറ്റവും മികച രണ്ടാം ഭാഗങ്ങളുടെ ലിസ്റ്റിലാണ് പ്രേക്ഷകരും നിരൂപകരും ഈ ചിത്രത്തെ ചേർത്ത് വെച്ചത്. ഇതിലെ ഗംഭീര പ്രകടനത്തിന് മോഹൻലാൽ വലിയ കയ്യടി നേടിയപ്പോൾ ഈ ചിത്രം രചിച്ചു സംവിധാനം ചെയ്ത ജീത്തു ജോസഫിനും അഭിനന്ദന പ്രവാഹമായിരുന്നു. ആമസോൺ പ്രൈമിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മലയാള ചിത്രം എന്ന റെക്കോർഡ് മോഹൻലാൽ നായകനായ ലൂസിഫറിന് ആയിരുന്നു എങ്കിൽ ആ റെക്കോർഡ് തകർത്ത ദൃശ്യം 2 ലോകത്തു തന്നെ ഈ അടുത്തകാലത്ത് ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട വെബ് സീരിസ്/ സിനിമകളുടെ ലിസ്റ്റിലും മുകളിൽ എത്തി. വോഗ് ഇന്ത്യ മാഗസിൻ പുറത്തു വിട്ട ഈ ലിസ്റ്റിൽ രണ്ടാം സ്ഥാനത്തു ആണ് ദൃശ്യം 2 ഇടം പിടിച്ചത്. ഫെബ്രുവരിയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട വെബ് സീരിസ് നെറ്റ്ഫ്ലിക്സിൽ വന്ന റ്റു ഓൾ ദി ബോയ്സ് എന്ന വെബ് സീരിസ് ആണ്.

ദൃശ്യം 2 രണ്ടാം സ്ഥാനത്തു എത്തിച്ചേർന്നപ്പോൾ പിന്നീട് ഈ ലിസ്റ്റിൽ ഇടം പിടിച്ച വെബ് സീരിസ്/ സിനിമകൾ, ഐ കെയർ എ ലോട്ട്(നെറ്റ്ഫ്ലിക്സ്), മാൽകം ആൻഡ് മേരി (നെറ്റ്ഫ്ലിക്സ്), ദി ഗേൾ ഓൺ ദി ട്രെയിൻ (നെറ്റ്ഫ്ലിക്സ്), സ്പേസ് സ്വീപ്പർസ് (നെറ്റ്ഫ്ലിക്സ്), ദി ബിഗ് ഡേ (നെറ്റ്ഫ്ലിക്സ്), ബ്ലിസ് (ആമസോൺ), 1962 (ഡിസ്‌നി+ ഹോട്ട് സ്റ്റാർ), ഫയർ ഫ്ലൈ ലേൻ (നെറ്റ്ഫ്ലിക്സ്), ബിഹൈൻഡ് ഹേർ ഐസ് (നെറ്റ്ഫ്ലിക്സ്) എന്നിവയാണ്. ആദ്യ പതിനൊന്നിൽ എട്ടും നെറ്റ്ഫ്ലിക്സിൽ നിന്നായപ്പോൾ രണ്ടെണ്ണം ആമസോണിൽ നിന്നും ഒരെണ്ണം ഡിസ്‌നി+ ഹോട്ട് സ്റ്റാറിൽ നിന്നുമാണ്. ഏതായാലും ആഗോള ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലും ഒരു മലയാള ചിത്രം വെന്നിക്കൊടി പാറിക്കുന്ന അഭൂതപൂർവമായ കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.