നവാഗതനായ ജോഷി തോമസ് പള്ളിക്കൽ സംവിധാനം ചെയ്ത ചിത്രമാണ് നാം. യുവതാരങ്ങളെ അണിനിരത്തി ഒരുക്കിയ ചിത്രം ഒരു ക്യാംപസ് കഥപറയുന്നു. ചിത്രത്തിൽ രാഹുൽ മാധവ്, ശബരീഷ് വർമ്മ, നോബി തുടങ്ങി നീണ്ട താരനിര തന്നെയുണ്ട്. അദിതി രവി, മറീന മൈക്കിൾ, സുരേഷ് തുടങ്ങിയവർ ചിത്രത്തിലെ നായിക വേഷവും അവതരിപ്പിക്കുന്നു. ചിത്രത്തിൽ ഹാരിസ്, മുരളി കൃഷ്‌ണൻ, അനിൽ കുമാർ തുടങ്ങി ഒരുകൂട്ടം യുവാക്കളും അവരുടെ കോളേജ് പഠനകാലവുമാണ് കാണിച്ചിരിക്കുന്നത്. കോളേജിലേക്ക് പഠിക്കാൻ എത്തുന്ന ഇവരെല്ലാം തന്നെ വളരെ സൗഹൃദത്തിലാവുന്നു. എന്നാൽ ഇവരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒരു കാര്യം സുഹൃത്തിന്റെ ജീവിതത്തെ ബാധിക്കുന്നു. അത് പരിഹരിക്കാൻ ഇവർ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. വളരെ ലളിതമായ അവതരണമാണ് ചിത്രത്തിലേത്. വളരെ ആസ്വാദകരവും സങ്കീർണ്ണവും അല്ലാത്ത അവതരണം തന്നെയാണ് ചിത്രത്തെ മനോഹരമാക്കി മാറ്റിയത്. ചിത്രത്തെ പറ്റി മികച്ച അഭിപ്രായമാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
രാഷ്ട്രീയത്തിന്റെയോ മതത്തിന്റെയോ ഒന്നും അതിര്‍ വരമ്പുകൾ ഇല്ലാത്ത നന്മയുള്ള സൗഹൃദത്തിന്റെ കഥയാണ് ചിത്രം അവതരിപ്പിച്ചത് അതിനാൽ തന്നെ ചിത്രം യുവാക്കളും ഏറ്റെടുക്കുന്നുണ്ട്. മറ്റ് ക്യാംപസ് ചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമെന്ന് തന്നെ ചിത്രത്തെ വിശേഷിപ്പിക്കാം. വെറും സൗഹൃദത്തിന്റെ കഥയിൽ ഒതുക്കാതെ സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം കൂടി ചിത്രം ചർച്ച ചെയ്യുന്നുണ്ട് എന്ന് തന്നെ പറയാം. കണ്ട് മടുത്ത ക്യാംപസ് കഥകളിൽ നിന്നും വ്യത്യസ്‍തമാണ് ചിത്രം, ദ്വയാർത്ഥ പ്രയോഗങ്ങളും അനാവശ്യ സംഭാഷണങ്ങളും തീരെ ഇല്ലാതെ ഒരുക്കിയ നന്മയുള്ള ക്യാംപസ് ചിത്രം എന്ന രീതിയിൽ ചിത്രം കുടുംബ പ്രേക്ഷകർ കൂടി വലിയ രീതിയിൽ ഏറ്റെടുക്കുന്നു എന്നാണ് അറിയുന്നത്.
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
ഗോളം, ഖൽബ്, മൈക്ക് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
This website uses cookies.