നേരം, പ്രേമം എന്നീ വലിയ വിജയം നേടിയ ചിത്രങ്ങൾക്ക് ശേഷം ഒരു നീണ്ട ഇടവേളയെടുത്ത സംവിധായകൻ അൽഫോൻസ് പുത്രൻ പ്രഖ്യാപിച്ച തന്റെ പുതിയ ചിത്രമായിരുന്നു ഫഹദ് ഫാസിൽ നായകനായി എത്തുന്ന പാട്ട്. ഫഹദ് ഫാസിലും ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുമെന്ന് പ്രഖ്യാപിച്ച ഈ ചിത്രം കോവിഡ് പ്രതിസന്ധി വന്നതോടെ തുടങ്ങാൻ കഴിയാതെ പോയി. അതിനു ശേഷം പൃഥ്വിരാജ് സുകുമാരൻ നായകനായ ഗോൾഡ് എന്ന ചിത്രം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുകയും ചെയ്തു. ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലുള്ള ഗോൾഡ് വരുന്ന ഓഗസ്റ്റ് മാസത്തിൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷെ പാട്ട് എന്ന ചിത്രത്തിന്റെ വിവരങ്ങളാണ് പലർക്കും അറിയേണ്ടത്. ആ ചിത്രം ഉപേക്ഷിച്ചോ എന്ന ചോദ്യത്തിന് തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ മറുപടി നൽകുകയാണ് അൽഫോൻസ് പുത്രൻ.
പാട്ട് താൻ ഇതുവരെ ചെയ്തതിൽ നിന്നൊക്കെ വ്യത്യസ്തമായ സിനിമയാണ് എന്നും അതിനാൽ തന്നെ ദൈവത്തിനും പ്രപഞ്ചത്തിനും പാട്ടിന് മുൻപ് തന്റെ കഴിവുകൾ കുറച്ച് കൂടി വികസിപ്പിച്ച് എടുക്കണമെന്നുണ്ടാകുമെന്നും അൽഫോൻസ് പുത്രൻ പറയുന്നു. ആ ചിത്രം ഡ്രോപ്പ് ചെയ്തിട്ടില്ല, അത് പോസ് മോഡിലാണ് എന്നാണ് അൽഫോൻസ് പറയുന്നത്. ഗോൾഡിന്റെ ജോലികളുടെ തിരക്കിലായതിനാൽ പാട്ട് എന്ന പ്രോജെക്ടിലേക്കു ശ്രദ്ധിക്കാൻ സമയം ലഭിക്കുന്നില്ല എന്നും അൽഫോൻസ് പുത്രൻ പറഞ്ഞു. ലോക സിനിമ ചരിത്രത്തിൽ പുതുമയൊന്നും ഇല്ലാത്ത മൂന്നാമത്തെ മലയാളം ചലച്ചിത്രം എന്ന ടാഗ് ലൈനോടെയായിരുന്നു പാട്ടിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തത്. സക്കറിയ തോമസ്, ആൽവിൻ ആന്റണി എന്നിവർ ചേർന്ന് നിർമ്മിക്കാനിരുന്ന പാട്ടിനു സംഗീതമൊരുക്കുന്നതും അൽഫോൻസ് പുത്രനായിരുന്നു.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.