[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പഴശ്ശിരാജയിലെ നായിക വേഷം വേണ്ടെന്നു വെച്ചതിന് കാരണം വെളിപ്പെടുത്തി സംയുക്ത വർമ്മ

മലയാളികളുടെ പ്രീയപ്പെട്ട നടിമാരിലൊരാളാണ് സംയുക്‌ത വർമ്മ. വെറും നാല് വർഷം മാത്രമേ സംയുക്ത അഭിനയ രംഗത്തുണ്ടായിരുന്നുള്ളെങ്കിലും, ആ സമയം കൊണ്ട് ചെയ്ത പതിനെട്ടോളം ചിത്രങ്ങൾ കൊണ്ട് പ്രേക്ഷകരുടെ മനസ്സിലും മലയാള സിനിമയിലും സ്വന്തമായൊരിടം കണ്ടെത്താൻ ഈ നടിക്ക് സാധിച്ചു. നടൻ ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷം സിനിമാ ജീവിതം വേണ്ടെന്നു വെച്ച സംയുക്ത ഇടയ്ക്കു ബിജു മേനോനോടൊപ്പം ചില പരസ്യ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടതൊഴിച്ചാൽ മുഴുവനായും വെള്ളിവെളിച്ചത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. ഇപ്പോഴിതാ ഏകദേശം ഇരുപതോളം വർഷങ്ങൾക്കു ശേഷം സംയുക്ത വർമ്മ കൊടുത്ത ഒരഭിമുഖത്തിൽ ഈ നടി പറഞ്ഞ കാര്യങ്ങൾ ഏറെ ശ്രദ്ധ നേടുകയാണ്. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് സംയുക്ത മനസ്സ് തുറക്കുന്നത്.

2009ല്‍ പുറത്തുവന്ന ഹരിഹരന്‍-മമ്മൂട്ടി ചിത്രം പഴശ്ശിരാജയില്‍ കനിഹ അവതരിപ്പിച്ച നായിക വേഷം ചെയ്യാന്‍ ആദ്യം സമീപിച്ചത് സംയുക്ത വർമ്മയെ ആയിരുന്നു എന്ന് വാർത്തകൾ വന്നായിരുന്നു. അത് സത്യമാണെന്നും, പക്ഷെ താനത് നിരസിച്ചതാണെന്നും സംയുക്ത പറയുന്നു. അതിനു കാരണമായി സംയുക്‌ത പറയുന്നത്, അന്ന് തന്റെ മകന്‍ വളരെ ചെറുതായിരുന്നു എന്നും, ആ സമയത്ത് താൻ അമ്മയായുള്ള തന്റെ ജീവിതം ഏറെയാസ്വദിക്കുകയായിരുന്നു എന്നുമാണ്. അന്നങ്ങനെ അഭിനയിക്കാനുള്ള ആഗ്രവുമുണ്ടായില്ലയെന്നും, അതുകൊണ്ടാണ് ആ റോള്‍ വേണ്ടെന്നു വെച്ചെതെന്നും സംയുക്ത പറഞ്ഞു. ഇനി അഭിനയത്തിലേക്ക് തിരിച്ചു വരുമോ എന്ന ചോദ്യത്തിന് അങ്ങനെ ഒരു പ്ലാനും ഇട്ടിട്ടില്ലായെന്നും, ഇടയ്ക്കു ഏതാനും നല്ല കഥകൾ മുന്നിൽ വന്നിരുന്നു എന്നുമായിരുന്നു നടിയുടെ മറുപടി. യോഗാ പഠനവും അഭ്യസിപ്പിക്കലുമൊക്കെയായി ഏറെ തിരക്കിലുമാണ് സംയുക്തയിപ്പോൾ. വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‍കാരം നേടിയ നടി കൂടിയാണ് സംയുക്ത വർമ്മ.

webdesk

Recent Posts

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

8 hours ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

This website uses cookies.