[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ബ്രഹ്മാണ്ഡ ചിത്രവുമായി വിക്രം- പാ രഞ്ജിത് ടീം; കൂടുതൽ വിവരങ്ങൾ ഇതാ

തമിഴിലെ മികച്ച സംവിധായകരിലൊരാളായ പാ രഞ്ജിത്തുമായി കൈകോർക്കുകയാണ് തമിഴികത്തിന്റെ സൂപ്പർ താരങ്ങളിലൊരാളായ ചിയാൻ വിക്രം. വിക്രമിന്റെ കരിയറിലെ അറുപത്തിയൊന്നാമത്തെ ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് പാ രഞ്ജിത്. സൂപ്പർ മെഗാ ഹിറ്റായ ആര്യ ചിത്രം സര്‍പട്ട പരമ്പരൈക്കു ശേഷം അദ്ദേഹമൊരുക്കാൻ പോകുന്ന ഈ വിക്രം പ്രൊജക്റ്റ് ജൂലൈയില്‍ ആരംഭിക്കുമെന്ന് നിര്‍മ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജ അറിയിച്ചു. ജൂലൈ 15ന് ചിത്രീകരണം ആരംഭിക്കാനാണ് പ്ലാനെന്നും വലിയ കാൻവാസിൽ ഒരുക്കാൻ പോകുന്ന ഒരു പീരീഡ് ആക്ഷൻ ചിത്രമായിരിക്കുമിതെന്നും അദ്ദേഹം അടുത്തിടെ നൽകിയ ഒരഭിമുഖത്തിൽ വെളിപ്പെടുത്തി. ത്രീഡിയിലും കൂടിയാണ് ഈ ചിത്രമൊരുക്കാൻ പോകുന്നതെന്നും നിർമ്മാതാവ് കൂട്ടിച്ചേർത്തു. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറില്‍ ഇതുവരെ ഒരുങ്ങിയതില്‍ ഏറ്റവും ഉയര്‍ന്ന മുതൽ മുടക്കുള്ള ചിത്രമായിരിക്കുമിതെന്നാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്.

അശോക് സെല്‍വന്‍, കാളിദാസ് ജയറാം, ദുഷറ വിജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നച്ചത്തിരം നഗര്‍ഗിരത് എന്ന ചിത്രവും പാ രഞ്ജിത് പ്രഖ്യാപിച്ചിട്ടുണ്ട്. അജയ് ജ്ഞാനമുത്തുവിന്‍റെ കോബ്ര, മണി രത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍ എന്നിവയാണ് ഇനി വിക്രം നായകനായി റിലീസ് ചെയ്യനുള്ള രണ്ടു ചിത്രങ്ങൾ. ഇത് കൂടാതെ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ധ്രുവ നച്ചത്തിരമെന്ന ചിത്രത്തിലും വിക്രമാണ് നായകൻ. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത മഹാൻ ആയിരുന്നു വിക്രത്തിന്റെ തൊട്ടു മുൻപത്തെ റിലീസ്. മികച്ച വിജയം നേടിയ ഈ ചിത്രം ആമസോൺ പ്രൈം റിലീസായാണ് പുറത്തു വന്നത്. അട്ടകത്തി, മദ്രാസ്, കാല, കബാലി, എന്നീ ചിത്രങ്ങളാണ് സര്‍പട്ട പരമ്പരൈക്കു മുൻപ് പാ രഞ്ജിത് സംവിധാനം ചെയ്ത ചിത്രങ്ങൾ.

webdesk

Recent Posts

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

2 days ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 days ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

3 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

4 weeks ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

4 weeks ago

This website uses cookies.