[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മങ്കാത്ത 2 ; കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് വെങ്കട് പ്രഭു

സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ വെങ്കട് പ്രഭുവിന്റെ സംവിധാനത്തിൽ, പതിനൊന്നു വർഷം മുൻപ് റിലീസ് ചെയ്തു ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ തമിഴ് ചിത്രമാണ് തല അജിത് നായകനായി എത്തിയ മങ്കാത്ത. അജിത്തിനൊപ്പം ആക്ഷൻ കിംഗ് അർജുൻ സർജയും പ്രധാന വേഷം ചെയ്ത ഈ ചിത്രം തെന്നിന്ത്യ മുഴുവൻ ട്രെൻഡ് സെറ്റർ ആയി മാറിയിരുന്നു. നെഗറ്റീവ് ഷേഡുള്ള വിനായക് മഹാദേവ് എന്ന് പേരുള്ള കഥാപാത്രമായാണ് അജിത് ഈ ചിത്രത്തിലഭിനയിച്ചതു. അന്ന് മുതൽ തന്നെ ഇതിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് പ്രേക്ഷകർ വെങ്കട് പ്രഭുവിനോട് ചോദിക്കുന്നുണ്ട്. ഇടക്ക്, മങ്കാത്ത 2 തിരക്കഥ റെഡിയാണെന്നും, താൻ അതെഴുതിയിരിക്കുന്നത് തല അജിത്തിനും ദളപതി വിജയ്ക്കും വേണ്ടിയാണെന്നും വെങ്കട് പ്രഭു തമിഴ്നാട്ടിൽ വെച്ച് നടന്ന ഒരു കോളേജ് ചടങ്ങിൽ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ, മാനാട് എന്ന തന്റെ പുതിയ ചിത്രത്തിന് ലഭിച്ച തിരക്കഥക്കുള്ള ഗലാട്ട ക്രൗൺ അവാർഡ് വാങ്ങാനെത്തിയ വെങ്കട് പ്രഭു മങ്കാത്ത 2 നെ കുറിച്ച് സംസാരിച്ചതാണ് ശ്രദ്ധ നേടുന്നത്.

അദ്ദേഹം പറയുന്നത് ഈ നിമിഷം അതിനെക്കുറിച്ചു പറയാൻ തനിക്കാവില്ലെന്നും, ആ ചിത്രത്തിന്റെ സ്റ്റാറ്റസ് ഇപ്പോഴെന്താണെന്നു പറയാൻ പറ്റില്ലായെന്നുമാണ്. തല അജിത്, ദളപതി വിജയ് എന്നിവരെ കണ്ട് മങ്കാത്ത 2 തിരക്കഥ പറയാനിരിക്കുകയാണെന്നാണ് വെങ്കട് പ്രഭു മാസങ്ങൾക്കു മുൻപ് പറഞ്ഞത്. വെങ്കട് പ്രഭുവിന്റെ തൊട്ടു മുൻപത്തെ റിലീസ് ചിമ്പു നായകനായെത്തിയ മാനാട് ആയിരുന്നു. ടൈം ലൂപ്പ് വിഷയമായ ആ ചിത്രം തെന്നിന്ത്യ മുഴുവൻ സൂപ്പർ ഹിറ്റ് സ്റ്റാറ്റസ് ആണ് നേടിയത്. ഏതായാലും വിനായക് മഹാദേവ് എന്ന സൂപ്പർ ഹിറ്റ് കഥാപാത്രമായി അജിത്തിനെ സ്‌ക്രീനിൽ കാണാനുള്ള ആരാധകരുടെ കാത്തിരിപ്പ് ഇനിയും തുടരുമെന്ന് തന്നെയാണ് വെങ്കട് പ്രഭുവിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്.

webdesk

Recent Posts

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

8 hours ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

This website uses cookies.