മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങൾക്ക് ശേഷം ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ ടീം ഒന്നിച്ച കുമ്പളങ്ങി നൈറ്റ്‌സിന്റെ ചിത്രീകരണം തുടരുകയാണ്. ശ്യാം പുഷ്ക്കരൻ തിരക്കഥ രചിച്ച ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മധു സി നാരായണൻ ആണ്. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ് . ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിൽ ആണ് ഇവർ ഈ ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ അഭിനയിക്കുന്നും ഉണ്ട്. ഒരു സൈക്കോ വില്ലൻ ആയാണ് ഫഹദ് ഫാസിൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നത് എന്നാണ് സൂചന.
നാലു സഹോദരന്മാരുടെ കഥ പറയുന്ന ഈ ഫാമിലി എന്റെർറ്റൈനെർ ചിത്രത്തിൽ ഷെയിൻ നിഗം, ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, പുതുമുഖമായ മാത്യു എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ദിലീഷ് പോത്തൻ- ശ്യാം പുഷ്ക്കരൻ ടീം ആരംഭിച്ച വർക്കിംഗ് ക്ലാസ് ഹീറോ എന്ന ബാനറിന്റെ ആദ്യ നിർമ്മാണ സംരംഭമാണ് കുമ്പളങ്ങി നൈറ്റ്‌സ്. ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത് ഷൈജു ഖാലിദും സംഗീതം ഒരുക്കുന്നത് സുഷിൻ ശ്യാമും ആണ്. പ്രശസ്ത എഡിറ്റർ ആയ സൈജു ശ്രീധരൻ ആണ് ഈ ചിത്രം എഡിറ്റ് ചെയ്യുന്നത്. അടുത്ത വർഷം ഫെബ്രുവരിയിൽ റിലീസ് ചെയ്യാൻ പാകത്തിനാണ് ഈ ചിത്രം ഒരുക്കുന്നത് എന്നാണ് സൂചന. തമിഴിൽ വില്ലനായി അഭിനയിച്ചിട്ടുള്ള ഫഹദ് മലയാളത്തിലും നെഗറ്റീവ് ടച്ചുള്ള വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
This website uses cookies.