[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

മരക്കാരിന്റെ ബ്രഹ്മാണ്ഡ സെറ്റ് കണ്ടു അമ്പരന്നു സിനിമാ പ്രേമികൾ; ലൊക്കേഷൻ വീഡിയോ പുറത്തു വിട്ട് അണിയറ പ്രവർത്തകർ..!


മരക്കാരുടെ വേഷത്തിൽ ഉള്ള മോഹൻലാൽ ഷൂട്ടിങ്ങിൽ പങ്കെടുക്കുന്നതും ഈ വീഡിയോകളിൽ കാണാൻ സാധിക്കും. ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ ഡോക്ടർ സി ജെ റോയ് ആണ് ഈ വിഡിയോകൾ പുറത്തു വിട്ടത്. നൂറു കോടി രൂപയ്ക്കു മുകളിൽ മുതൽ മുടക്കി ആശീർവാദ് സിനിമാസിന്റെ ബാനറിൽ  ആന്റണി പെരുമ്പാവൂർ. കോൺഫിഡന്റ് ഗ്രൂപ്പ് ന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്ന് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. തിരുവാണ് ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിക്കുന്നത്. 2020 ഇൽ മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ റിലീസിന് എത്തിക്കാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രത്തിൽ മോഹൻലാലിന് ഒപ്പം പ്രണവ് മോഹൻലാൽ, മധു, മഞ്ജു വാര്യർ, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ  , കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, തമിഴ് നടന്മാരായ അർജുൻ, പ്രഭു, ഹിന്ദി നടൻ ആയ സുനിൽ ഷെട്ടി, പൂജ കുമാർ  എന്നിവരും അഭിനയിക്കുന്നുണ്ട്.


മോഹൻലാൽ- പ്രിയദർശൻ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിട്ട്  ഇന്നേക്ക് ഇരുപതു ദിവസമായി. ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയിൽ  ചിത്രീകരണം ആരംഭിച്ച ഈ ചിത്രത്തിൽ മോഹൻലാൽ ജോയിൻ ചെയ്തത് എട്ടു ദിവസം മുൻപാണ്. ബാഹുബലിക്ക് വരെ സെറ്റുകൾ ഒരുക്കിയ ദേശീയ അവാർഡ് ജേതാവ് സാബു സിറിൾ ഒരുക്കിയ ബ്രഹ്മാണ്ഡ കപ്പലുകളുടെ സെറ്റിൽ ആണ് ഇപ്പോൾ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള വീഡിയോ അണിയറ പ്രവർത്തകർ തന്നെ പുറത്തു വിട്ടിരിക്കുകയാണ്. ഈ ലൊക്കേഷൻ വിഡിയോയിൽ കണ്ട ബ്രഹ്മാണ്ഡ സെറ്റ് കണ്ടു അക്ഷരാർഥത്തിൽ അമ്പരന്നിരിക്കുകയാണ് സിനിമാ പ്രേമികളും ആരാധകരും.

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

2 days ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

3 days ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

This website uses cookies.