കെ ജി എഫ് സീരിസ്, കാന്താര എന്നിവ നിർമ്മിച്ച് കൊണ്ട് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊഡക്ഷൻ ഹൗസുകളിൽ ഒന്നായി മാറിയ ടീമാണ് ഹോംബാലെ ഫിലിംസ്. ഇപ്പോൾ പ്രഭാസ്- പ്രശാന്ത് നീൽ ടീമിന്റെ സലാർ എന്ന ചിത്രവും നിർമ്മിക്കുന്നത് ഇവരാണ്. മലയാള സിനിമയിലേക്ക് ചുവടു വെച്ച ഇവർ നിർമ്മിക്കുന്ന ആദ്യ മലയാള ചിത്രമായ ധൂമം ആരംഭിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. യുവ താരം ഫഹദ് ഫാസിൽ നായകനായി എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത കന്നഡ സംവിധായകനായ പവർ കുമാറാണ്. അപർണ്ണ ബാലമുരളി നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ബാംഗ്ലൂരിൽ പുരോഗമിക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലായി റിലീസ് ചെയ്യാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രത്തിൽ റോഷൻ മാത്യുവും അഭിനയിക്കുന്നുണ്ട്.
സംവിധായകൻ പവൻ കുമാർ തന്നെയാണ് ഈ ചിത്രം രചിച്ചിരിക്കുന്നതും. സമയത്തിനെതിരെയുള്ള ഒരു ഓട്ടമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തമെന്നാണ് സൂചന. ലൂസിയ എന്ന ചിത്രത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ സംവിധായകനാണ് പവൻ കുമാർ. പ്രീത ജയരാമൻ ക്യാമറ ചലിപ്പിക്കുന്ന ധൂമം എന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് പൂർണ്ണചന്ദ്ര തേജസ്വിയാണ്. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരാഗേന്ദുർ നിർമ്മിക്കുന്ന ഈ ചിത്രം അടുത്ത വർഷം പ്രേക്ഷകരുടെ മുന്നിലെത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മാരി സെൽവരാജ് ഒരുക്കിയ മാമന്നൻ എന്ന തമിഴ് ചിത്രം, അഖിൽ സത്യൻ ഒരുക്കുന്ന പാച്ചുവും അത്ഭുത വിളക്കും എന്ന മലയാള ചിത്രം, തെലുങ്കിൽ സുകുമാർ ഒരുക്കുന്ന അല്ലു അർജുൻ ചിത്രമായ പുഷ്പ 2 എന്നിവയാണ്, ധൂമം കൂടാതെ ഫഹദ് ഫാസിൽ അഭിനയിച്ച് അടുത്ത വർഷം എത്തുന്ന ചിത്രങ്ങൾ.
കൃത്യമായ പ്രാസത്തിലും താളത്തിലും വാക്കുകൾ ക്രമീകരിക്കുന്നതിൽ അവിശ്വസനീയമായ കഴിവ് തെളിയിച്ച റാപ്പർ ഫെജോയുടെ പുതിയ ഗാനം പുറത്തിറങ്ങി. ‘ബേബി കൂൾ…
ബ്ലോക്ക്ബസ്റ്റർ "കിഷ്കിന്ധ കാണ്ഡം" എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുൽ രമേശ് എന്നിവർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന ചിത്രത്തിന്റെ ആദ്യഗാനം പുറത്തിറങ്ങി.…
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
This website uses cookies.