മലയാള സിനിമയിലെ പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ പ്രതിഭയാണ് വേണു. ഛായാഗ്രാഹകനായി മലയാളം, ഹിന്ദി, തമിഴ്, ബംഗാളി, ഇംഗ്ലീഷ്, തെലുങ്ക് ചിത്രങ്ങളിൽ ജോലി ചെയ്തിട്ടുള്ള വേണു ഇതുവരെ സംവിധാനം ചെയ്തത് മൂന്നു ചിത്രങ്ങളാണ്. ദയ, മുന്നറിയിപ്പ്, കാർബൺ എന്നീ ചിത്രങ്ങൾ ആണ് അദ്ദേഹം ഒരുക്കിയത്. രണ്ടു വർഷം മുൻപ് അദ്ദേഹം സംവിധാനം ചെയ്ത കാർബൺ എന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ ആയിരുന്നു നായകൻ. മലയാളത്തിന്റെ മഹാനടനായ മോഹൻലാലിന്റെ ഒപ്പം ഛായാഗ്രാഹകനായി ഏറെ ചിത്രങ്ങളിൽ ജോലി ചെയ്തിട്ടുള്ള വേണു പറയുന്നത് തന്നെ വിസ്മയിപ്പിച്ച ഒരേ ഒരു നടനാണ് മോഹൻലാൽ എന്നാണ്. പുതുതലമുറയിൽ ആ വിസ്മയം തരുന്നത് ഫഹദ് ഫാസിൽ ആണെന്നും അദ്ദേഹം പറയുന്നു. മോഹൻലാലിന്റെ ഒപ്പം ജോലി ചെയ്യുമ്പോൾ തനിക്കു ലഭിച്ചിരുന്ന അതേ ആവേശമാണ് ഫഹദിന്റെ ഒപ്പം ജോലി ചെയ്യുമ്പോഴും കിട്ടുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. കാർബൺ എന്ന ചിത്രം ആലോചിക്കുമ്പോൾ മുതൽ ഫഹദ് ഫാസിലാണ് തന്റെ മനസ്സിൽ ഉണ്ടായിരുന്നത് എന്നും ഫഹദിനെ മാറ്റി ആ കഥാപാത്രം ചിന്തിക്കാൻ പറ്റില്ല എന്നും അദ്ദേഹം പറഞ്ഞു.മോഹൻലാലിനെ പോലെയാണ് ഫഹദ് അഭിനയിക്കുന്നത് എന്നും മോഹൻലാൽ ചെയ്യുന്നത് പോലെ വളരെ റിയലിസ്റ്റിക് ആയും സ്വാഭാവികമായും ക്യാമറക്കു മുന്നിൽ പെരുമാറുകയാണ് ഫഹദും ചെയ്യുന്നതെന്നും രണ്ടു പേരും അഭിനയിക്കുകയാണ് എന്ന് തോന്നാത്ത തരത്തിലാണ് ക്യാമറക്കു മുന്നിൽ നിൽക്കുന്നതെന്നും വേണു വിശദീകരിക്കുന്നു.
ശരീര ഭാഷ കൊണ്ടും ഫ്ലെക്സിബിലിറ്റി കൊണ്ടും അമ്പരപ്പിക്കുന്ന നടനാണ് മോഹൻലാലെന്നും ഫഹദിനെ മോഹൻലാലുമായി താരതമ്യപ്പെടുത്തുന്നത് ആ സാമ്യത്തിന്റെ പേരിലാണെന്നും വേണു പറയുന്നു. ഒരാൾക്ക് എങ്ങനെ ഇങ്ങനെ അനായാസമായി അഭിനയിക്കാൻ കഴിയും എന്ന് നമ്മുക്ക് തോന്നുന്ന രീതിയിൽ, ഒരുപാട് ചിത്രങ്ങളിൽ തന്നെ അതിശയിപ്പിച്ചിട്ടുള്ള നടനാണ് മോഹൻലാൽ എന്നും ഇപ്പോൾ ഫഹദുമായി ജോലി ചെയ്തപ്പോൾ അതേ ആവേശവും അതിശയവും ആണ് തനിക്കു കിട്ടിയത് എന്നും വേണു വെളിപ്പെടുത്തി. തന്റെ ഈ പ്രായത്തിലും ആ ആവേശം തനിക്കു തരാൻ ഫഹദിന് കഴിഞ്ഞത് വലിയ കാര്യമാണെന്നും അദ്ദേഹത്തിന് തന്റെ പ്രകടനത്തിൽ അപാരമായ നിയന്ത്രണമാണ് ഉള്ളതെന്നും വേണു പറയുന്നു. ഒരല്പം കൂടി പോയാൽ കുഴപ്പം ആയി പോകുന്ന പല കാര്യങ്ങളും ആണ് ഫഹദ് ഏറ്റവും കൃത്യമായി, തെറ്റാതെ ചെയ്യുന്നതെന്നും ഇതൊക്കെ ചില ആളുകൾക്ക് കിട്ടുന്ന കഴിവാണ്, അത് ഉണ്ടാക്കിയെടുക്കാൻ സാധിക്കില്ല എന്നും വേണു വിശദീകരിച്ചു. ദേശാടനക്കിളി കരയാറില്ല, കരിയിലക്കാറ്റു പോലെ, നമ്മുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ, ദശരഥം, സീസൺ, താഴ്‌വാരം, വിയറ്റ്നാം കോളനി, അഹം, മായാമയൂരം, ചെങ്കോൽ, മണിച്ചിത്രത്താഴ്, തച്ചോളി വർഗീസ് ചേകവർ, സ്‌നേഹവീട്, സ്പിരിറ്റ് എന്നീ ചിത്രങ്ങളിൽ ആണ് വേണു ഛായാഗ്രഹനായി മോഹൻലാലിനൊപ്പം ജോലി ചെയ്തിട്ടുള്ളത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.