[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

കടലിനടിയിൽ പുതിയ കൂട്ടുകാർക്കൊപ്പം; വൈറലായി ദിശാ പട്ടാണിയുടെ വീഡിയോ..!

ബോളിവുഡ് താര സുന്ദരിയായ ദിശാ പട്ടാണി തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്‌ത പുതിയ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. കടലിനടിയിൽ നീന്തി തുടിക്കുന്ന തന്റെ വീഡിയോ ആണ് ഈ നടി പങ്കു വെച്ചിരിക്കുന്നത്. താൻ കടലിനടിയിൽ പുതിയ സൗഹൃദങ്ങൾ ഉണ്ടാക്കുകയാണ് എന്നും ദിശാ പട്ടാണി വീഡിയോ പങ്കു വെച്ചു കൊണ്ട് കുറിച്ചിട്ടുണ്ട്. ഒരുപാട് കടൽ മീനുകളെയും ദിശ പങ്കു വെച്ച വീഡിയോയിൽ നമ്മുക്ക് കാണാൻ സാധിക്കും. നീന്തൽ വസ്ത്രം ധരിച്ചു കൊണ്ട് ആ മീനുകളുടെ കൂട്ടത്തിനൊപ്പമാണ് ദിശ നീന്തുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഈ നടി പങ്കു വെക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും വലിയ പ്രേക്ഷക ശ്രദ്ധയാണ് ലഭിക്കാറുള്ളത്.

https://www.instagram.com/p/CIc9PT-gnlN/

ബോളിവുഡ് സൂപ്പർ താരങ്ങൾക്കൊപ്പം നായികാ വേഷം ചെയ്തിട്ടുള്ള ദിശ ഐറ്റം ഡാൻസ് ചെയ്‌തും കയ്യടി നേടിയിട്ടുള്ള താരമാണ്. തന്റെ സൗന്ദര്യം കൊണ്ട് തന്നെ ഒട്ടേറെ ആരാധകരെ ഇന്ത്യക്ക് അകത്തു നിന്നും പുറത്തു നിന്നും നേടിയ താരമാണ് ദിശ. 2015 ൽ പുറത്തിറങ്ങിയ ലോഫർ എന്ന തെലുങ്ക് ചലച്ചിത്രമാണ് ദിശ പട്ടാണിയുടെ ആദ്യ ചിത്രം. മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥ പറയുന്ന എം. എസ്. ധോണി ദി അൺടോൾഡ് സ്‌റ്റോറിയാണ് (2016) ഈ നടിയുടെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രം. ജാക്കി ചാന്റെ കുങ് ഫു യോഗ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുള്ള ദിശയുടെ കരിയറിലെ മറ്റ് പ്രധാന ചിത്രങ്ങൾ ഭാഗി 2, ഭാരത്, മലങ് എന്നിവയാണ്. കെ ടിന, രാധേ എന്നീ ചിത്രങ്ങൾ ആണ് ഇനി ദിശ അഭിനയിച്ചു പുറത്തിറങ്ങാൻ ഉള്ള ചിത്രങ്ങൾ. സിനിമകൾക്കൊപ്പം തന്നെ ഏതാനും ചില സൂപ്പർ ഹിറ്റ് സംഗീത വീഡിയോകളിലും ഈ നടി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

20 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

21 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.