[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കരുത്തു തെളിയിച്ചു വീണ്ടും റെക്കോർഡുകളുടെ തമ്പുരാൻ; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ തീർത്തു ആറാട്ടു ഫസ്റ്റ് ലുക്ക് പോസ്റ്റർ..!

രണ്ടു ദിവസം മുൻപാണ് മലയാളത്തിന്റെ സൂപ്പർ താരം കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ ആറാട്ടു എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. ഇപ്പോൾ പാലക്കാടു ഷൂട്ടിംഗ് പുരോഗമിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് എത്തിയത് അപ്രതീക്ഷിതമായി ആണ്. നേരത്തെ പ്രഖ്യാപനമൊന്നും നടത്താതെ, ആരാധകരെ പോലും ഞെട്ടിച്ചു കൊണ്ടാണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ റിലീസ് ചെയ്തത്. എന്നാൽ അതൊന്നും പുതിയ സോഷ്യൽ മീഡിയ റെക്കോർഡുകൾ സൃഷിടിക്കുന്നതിൽ നിന്ന് ഈ മോഹൻലാൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് തടസ്സമായില്ല. മലയാള സിനിമയിലെ ബോക്സ് ഓഫിസ്, തീയേറ്റർ റൺ റെക്കോർഡുകളിൽ തൊണ്ണൂറു ശതമാനവും കൈപ്പിടിയിലുള്ള മോഹൻലാൽ സോഷ്യൽ മീഡിയയിലും താൻ തന്നെ തമ്പുരാൻ എന്ന് ഒരിക്കൽ കൂടി തെളിയിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. വലിയ പ്രഖ്യാപനങ്ങളും മറ്റു സെലിബ്രിറ്റികളുടെ പേജുകളിലൂടെയുള്ള ഓൺലൈൻ റിലീസും ഇല്ലാതെ വന്ന ഈ ഫസ്റ്റ് ലുക്ക് മൂവി പോസ്റ്റർ ആണ് ഇപ്പോൾ ട്വിറ്റെറിലും ഫേസ്ബുക്കിലും മലയാള സിനിമയുടെ റെക്കോർഡ് ബുക്കിലെ ഒന്നാമൻ.

ഏറ്റവും കൂടുതൽ ഫേസ്ബുക് ലൈക്സ് ലഭിച്ച മലയാള ഫസ്റ്റ് ലുക്ക് മൂവി പോസ്റ്റർ എന്ന റെക്കോർഡ് ആറാട്ടിന് സ്വന്തമാണിപ്പോൾ. അതുപോലെ തന്നെ ട്വിറ്ററിൽ ഏറ്റവും കൂടുതൽ റീട്വീറ്റും ലൈക്‌സും ലഭിച്ച മലയാളം ഫസ്റ്റ് ലുക്ക്- മൂവി പോസ്റ്റർ എന്നീ റെക്കോർഡുകളും ഇപ്പോൾ ആറാട്ടു ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ പേരിലാണ്. ഫേസ്ബുക്കിൽ ദിലീപ് നായകനായ കമ്മാര സംഭവം ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ റെക്കോർഡ് ആണ് ആറാട്ടു ഫസ്റ്റ് ലുക്ക് തകർത്തത് എങ്കിൽ ട്വിറ്ററിൽ മോഹൻലാലിന്റെ തന്നെ ബിഗ് ബ്രദർ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇട്ട റെക്കോർഡാണ് മറികടന്നത്. മോഹൻലാലിന്റെ തന്നെ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ ആണ് ട്വിറ്റെറിൽ ആ കാറ്റഗറിയിൽ ഈ റെക്കോർഡുകൾ നേടിയെടുത്തിരിക്കുന്നതു എന്നതും ശ്രദ്ധേയമാണ്. അതിനു മുൻപ് മോഹൻലാലിൻറെ ദൃശ്യം 2 ടൈറ്റിൽ മോഷൻ പോസ്റ്ററും ട്വിറ്ററിൽ റെക്കോർഡുകൾ നേടിയെടുത്തിരുന്നു. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ടു എന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം രചിച്ചിരിക്കുന്നത് ഉദയകൃഷ്ണയാണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

19 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

19 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.