മലയാളത്തിലെ ഏറ്റവും പ്രശസ്തനായ സംവിധായകരിൽ ഒരാൾ ആണ് സത്യൻ അന്തിക്കാട്. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള സംവിധായകരിൽ ഒരാൾ കൂടി ആണ് അദ്ദേഹം. മോഹൻലാലിനെ വെച്ചാണ് അദ്ദേഹം ഏറ്റവും കൂടുതൽ ചിത്രങ്ങൾ ഒരുക്കിയിട്ടുള്ളത്. സത്യൻ അന്തിക്കാട്- മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ടു ഏറെ പോപ്പുലർ ആയ ഒരു കൂട്ടുകെട്ടുമാണ്. ഇപ്പോൾ സത്യൻ അന്തിക്കാട്- ശ്രീനിവാസൻ കൂട്ടുകെട്ട് യുവ താരം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ ഞാൻ പ്രകാശൻ എന്ന ചിത്രം സൂപ്പർ വിജയം നേടി മുന്നേറുകയാണ്. സത്യൻ അന്തിക്കാടിന്റെ കഴിഞ്ഞ ചിത്രത്തിൽ ദുൽകർ സൽമാൻ ആയിരുന്നു നായകൻ. ദുൽകർ സൽമാനെയും ഫഹദ് ഫാസിലിനെയും കുറിച്ചുള്ള തന്റെ വിലയിരുത്തൽ സത്യൻ അന്തിക്കാട് അടുത്തിടെ നടന്ന ഒരു മാധ്യമ അഭിമുഖത്തിൽ പറഞ്ഞിരിക്കുകയാണ്.
മലയാള സിനിമയിലെ യുവ താരങ്ങൾ ആയ ദുൽക്കറും ഫഹദും നിവിനും ടോവിനോയുമെല്ലാം തങ്ങളുടേതായ അഭിനയ ശൈലിയിൽ മനോഹരമായി അഭിനയിക്കുന്നവരാണ് എന്നാണ് അദ്ദേഹം പറയ്യുന്നതു. ഫഹദ് ഫാസിൽ എന്ന നടൻ തന്റെ അനായാസമായ അഭിനയ ശൈലി കൊണ്ടാണ് നമ്മളെ അത്ഭുതപ്പെടുത്തുന്നത് എങ്കിൽ ദുൽകർ സൽമാൻ നമ്മളെ ഞെട്ടിക്കുന്നത് തന്റെ കഥാപാത്രം നന്നാക്കാൻ വേണ്ടി കാണിക്കുന്ന കമ്മിറ്റ്മെന്റ് കൊണ്ടാണ് എന്ന് സത്യൻ അന്തിക്കാട് പറയുന്നു. ആ കാര്യത്തിൽ ദുൽകർ അച്ഛനായ മമ്മൂട്ടിയെ ആണ് ഓർമിപ്പിക്കുന്നത് എന്ന് പറയുന്നു സത്യൻ അന്തിക്കാട്.
മലയാള സിനിമയിലെ ഏറ്റവും മികച്ച അഭിനേതാവായി കണക്കാക്കുന്ന ആളാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ സ്വാഭാവികാഭിനയവുമായാണ് ഫഹദിന്റെ പ്രകടനത്തെ അല്ലെങ്കിൽ അദ്ദേഹത്തിന്റെ അഭിനയ ശൈലിയെ തനിക്കു താരതമ്യം ചെയ്യാൻ തോന്നുന്നത് എന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്. അത്തരത്തിൽ ഒരു പകർന്നാട്ടത്തിനു കഴിവുള്ള നടനാണ് ഫഹദ് ഫാസിൽ എന്നാണ് സത്യൻ അന്തിക്കാടിന്റെ അഭിപ്രായം.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.