ഇന്നലെ അബുദാബിയിലെ ദൽമാ മാള് നിറഞ്ഞു കവിഞ്ഞു. ഒരുപക്ഷെ ഇത്രയും വലിയ ഒരു ജനസാഗരം ഇതിനു മുൻപ് അവിടെ ഉണ്ടായിട്ടുണ്ടാവില്ല. അവരെല്ലാം വന്നത് ഒറ്റ വികാരം കൊണ്ട്, മോഹൻലാൽ. മലയാള സിനിമയുടെ താര ചക്രവർത്തിയായ മോഹൻലാൽ ഇന്നലെ അവിടെ എത്തിച്ചേർന്നത് ലൂസിഫർ എന്ന തന്റെ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ആണ്. ഒപ്പം ലൂസിഫറിന്റെ സംവിധായകനായ പൃഥ്വിരാജ് , അഭിനേതാക്കളായ മഞ്ജു വാര്യർ, ടോവിനോ തോമസ്, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ എന്നിവരും ഉണ്ടായിരുന്നു. മോഹൻലാൽ എത്തിയതോടെ നെഞ്ചിനകത്തു ലാലേട്ടൻ വിളികളുമായി ആരാധകരും ജനങ്ങളും ഇളകി മറിഞ്ഞു. അക്ഷരാർത്ഥത്തിൽ ത്രസിപ്പിക്കുന്ന സ്വീകരണം ആണ് ലൂസിഫർ ടീമിന് അവിടെ ലഭിച്ചത്.
അവിടെ നിന്നുള്ള ഫോട്ടോകളും , വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ചെയ്തു കൊണ്ടിരിക്കുകയാണ്. മാർച്ച് 28 നു ലോകം മുഴുവൻ റിലീസ് ചെയ്യുന്ന ലൂസിഫർ ഗൾഫിൽ റെക്കോർഡ് റിലീസ് ആണ് പ്രതീക്ഷിക്കുന്നത്. ഫാർസ് ഫിലിംസ് ആണ് ലൂസിഫർ അവിടെ വിതരണം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ യൂട്യൂബിൽ റെക്കോർഡുകൾ സൃഷ്ടിച്ചു മുന്നേറുകയാണ്. പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭമായ ഈ ചിത്രം രചിച്ചത് മുരളി ഗോപി ആണ്. ഇന്ദ്രജിത് സുകുമാരൻ, വിവേക് ഒബ്‌റോയ് എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്. മലയാള സിനിമയിലെ എക്കാലത്തെയും വലിയ റിലീസുകളിൽ ഒന്നായാണ് ഈ ചിത്രം എത്താൻ പോകുന്നത്. രണ്ടു ദിവസം മുൻപേ ലൂസിഫർ ടീം ഗൾഫിൽ ഒരു പ്രസ് മീറ്റും നടത്തിയിരുന്നു. ഏറെ പ്രതീക്ഷയോടെ ആണ് പ്രേക്ഷകർ ഈ ചിത്രം കാത്തിരിക്കുന്നത്.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.