[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

രാജക്കായി കാത്തിരിക്കുന്നു; മൂന്നാം ഭാഗത്തിൽ തന്നെയും വിളിക്കണം എന്ന് വൈശാഖിനോട് പൃഥ്വിരാജ്..!

പുലിമുരുകൻ എന്ന മോഹൻലാൽ നായകനായ ഇൻഡസ്ട്രി ഹിറ്റ് ചിത്രത്തിന് ശേഷം വൈശാഖ് ഒരുക്കിയ ചിത്രമാണ് മമ്മൂട്ടി നായകനായ മധുര രാജ. ഈ വരുന്ന വിഷുവിനു ആണ് മധുര രാജ റിലീസ് ചെയ്യുന്നത്. വൈശാഖിന്റെ അരങ്ങേറ്റ ചിത്രമായിരുന്ന പോക്കിരി രാജയുടെ രണ്ടാം ഭാഗം ആണ് മധുര രാജ. പോക്കിരി രാജയിൽ മമ്മൂട്ടി രാജ ആയും രാജയുടെ അനിയൻ സൂര്യ ആയി പൃഥ്വിരാജ് സുകുമാരനും ആണ് അഭിനയിച്ചത്.  എന്നാൽ രണ്ടാം ഭാഗത്തിൽ പൃഥ്വിരാജ് ഇല്ല. പൂർണമായും രാജയെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. ഇപ്പോഴിതാ താൻ രാജക്കായി കാത്തിരിക്കുകയാണ് എന്നും മൂന്നാം ഭാഗം സംഭവിക്കുകയാണ് എങ്കിൽ അതിൽ സൂര്യ ആയി തന്നെ കൂടി വിളിക്കണം എന്നും പൃഥ്വിരാജ് ഫേസ്ബുക് കമന്റ് ആയി പറഞ്ഞിരിക്കുകയാണ്.

പൃഥ്വിരാജ് ഒരുക്കിയ മോഹൻലാൽ ചിത്രമായ ലൂസിഫറിന്റെ ട്രൈലെർ ഷെയർ ചെയ്തു കൊണ്ട് വൈശാഖ് ഇട്ട ഫേസ്ബുക് പോസ്റ്റിൽ ആണ് പൃഥ്വിരാജ് ഇങ്ങനെ കമന്റ് ചെയ്തിരിക്കുന്നത്. ലൂസിഫർ ട്രൈലെർ ഷെയർ ചെയ്തു കൊണ്ട് വൈശാഖ് പറഞ്ഞ വാക്കുകൾക്ക് പൃഥ്വിരാജ് നന്ദിയും പറയുന്നുണ്ട്. മോഹൻലാൽ നായകനായ ലൂസിഫർ ഈ വരുന്ന മാർച്ച് 28 നു ലോകം മുഴുവൻ റിലീസ് ചെയ്യും. പൃഥ്വിരാജ് സംവിധാനം ചെയ്ത ആദ്യ ചിത്രം എന്ന നിലയിലും താര ചക്രവർത്തി മോഹൻലാലിനോടൊപ്പം വിവേക് ഒബ്‌റോയ്, മഞ്ജു വാര്യർ, ഇന്ദ്രജിത് സുകുമാരൻ, ടോവിനോ തോമസ് എന്നിവരുടെ സാന്നിധ്യവും ഈ ചിത്രത്തെ ഏറെ ആവേശത്തോടെ കാത്തിരിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നു. ഏപ്രിൽ 12 നു ആണ് മധുര രാജ റിലീസ് ചെയ്യാൻ പോകുന്നത്.

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

1 hour ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

1 day ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

This website uses cookies.