അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക്  റോഷൻ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മെഗാസ്റ്റാർ മമ്മൂട്ടിയുമായ് നാദിർഷ ഒന്നിക്കുന്നു. ആഷിക് ഉസ്മാന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് ‘ഐ ആം എ ഡിസ്കോ ഡാൻസർ ‘ എന്നാണ് ടൈറ്റിൽ ഒരുക്കിയിരിക്കുന്നത്. ഫൺ എന്റെർടെയ്നറായ് ഒരുക്കുന്ന ചിത്രത്തിന് രാജേഷ് പറവൂരും, രാജേഷ് പനവള്ളിയും ചേർന്ന് തിരക്കഥ ഒരുക്കുന്നു. ചിത്രത്തിലെ മറ്റ് വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല.
2019 ൽ മമ്മൂട്ടിയുടെതായ്  ഒട്ടനവധി വമ്പൻ ചിത്രങ്ങൾ റിലിസിലായ് അണിയറയിൽ ഒരുങ്ങുന്നുണ്ട്.ശങ്കർ രാമകൃഷ്ണൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന 18 ആം പടി എന്ന ചിത്രത്തിന്റെ തിരക്കിലാണ് അദ്ധേഹം ഇപ്പോൾ.വൈശാഖിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മധുര രാജ, അനുരാഗ കരിക്കിൻ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാൻ ഒരുക്കുന്ന ‘ഉണ്ട’എന്നീ ചിത്രങ്ങളാണ്  ഉടൻ റിലിസിന് ഒരുങ്ങുന്ന മലയാള ചിത്രങ്ങൾ.
ഗ്രേറ്റ് ഫാദർ ,അബ്രഹാമിന്റെ സന്തതികൾ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി ഹനീഫ് അദേനി എന്നിവർ ഒന്നിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ചിത്രികരണം ഉടൻ ആരംഭിക്കും. ചിത്രം സംവിധാനം ചെയ്യുന്നത് വിനോദ് വിജയനാണ്. പഞ്ചവർണ തത്ത എന്ന സിനിമയ്ക്ക് ശേഷം രമേഷ് പിഷാരഡി സംവിധാനം ചെയ്യുന്ന ഗാനഗന്ധർവ്വനും ഉടൻ ചിത്രികരണത്തിനൊരുങ്ങുന്ന ചിത്രമാണ്.2007 ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ബിഗ് ബിയുടെ രണ്ടാം ഭാഗവും ഉടൻ ഉണ്ടാവുമെന്നാണ് റിപ്പോർട്ട്.
വൈ എസ് ആർ ബയോപിക്ക് ചിത്രം യാത്ര ഫെബ്രുവരി 8ന് റിലിസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ആരാധകർ ഒരുപാട് ആകാംഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രം പേരൻമ്പും ഫെബ്രുവരിയിൽ തന്നെ റിലിസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.