അതീവ ഗ്ലാമറസ് ഫോട്ടോഷൂട്ട്; എസ്തർ അനിലിന്റെ ചിത്രങ്ങൾ വൈറലാകുന്നു..!
ദൃശ്യം, ദൃശ്യം 2 എന്നീ ചിത്രങ്ങളിലൂടെ കേരളത്തിന് അകത്തും പുറത്തും ശ്രദ്ധ നേടിയ നടിയാണ് എസ്തർ അനിൽ. ബാലതാരമായി സിനിമയിൽ വന്നു ഇപ്പോൾ നായികാ വേഷത്തിൽ വരെ ഈ നടി അഭിനയിച്ചു കഴിഞ്ഞു. അന്യ ഭാഷയിൽ വരെ ദൃശ്യത്തിന്റെ റീമേക്കിൽ അഭിനയിക്കാൻ ഉള്ള അവസരം ഈ നടിയെ തേടിയെത്തി. ഷാജി എൻ കരുൺ സംവിധാനം ചെയ്ത ഓള് എന്ന ചിത്രത്തിലൂടെ നായികാ വേഷത്തിലും അരങ്ങേറ്റം കുറിച്ച എസ്തർ അനിലിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. അതീവ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി ആണ് എസ്തർ ഇപ്പോൾ വന്നിരിക്കുന്നത്. കറുപ്പണിഞ്ഞ് അൾട്രാ ഗ്ലാമറസ് ആയാണ് എസ്തർ ഈ പുതിയ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മനേക മുരളി എടുത്ത ഫോട്ടോകൾക്ക് വേണ്ടി എസ്തറിനു മേക്കപ്പ് ഇട്ടിരിക്കുന്നത് സിജെൻ ആണ്.
ദൃശ്യം സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ മകളായെത്തി ആണ് എസ്തർ കയ്യടി നേടിയത്. ദൃശ്യത്തിന്റെ തമിഴ്, തെലുങ്കു പതിപ്പുകളിൽ ആണ് എസ്തർ പിന്നീട് അഭിനയിച്ചത്. ദൃശ്യം 2 തെലുങ്ക് പതിപ്പിലും എസ്തർ അഭിനയിച്ചു കഴിഞ്ഞു. ഈ നടിയുടെ പുത്തൻ മേക് ഓവർ ഇരുകയ്യും നീട്ടിയാണ് സോഷ്യൽ മീഡിയ സ്വീകരിച്ചിരിക്കുന്നത് എന്ന് തന്നെ പറയാൻ സാധിക്കും. മിന്മിനി എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന എസ്തർ അനിൽ, ജോഹർ എന്ന് പേരുള്ള ഒരു തെലുങ്കു ചിത്രത്തിലും നായികാ വേഷം ചെയ്യുകയാണെന്നുള്ള റിപ്പോർട്ടുകളും വരുന്നുണ്ട്. സന്തോഷ് ശിവൻ ഒരുക്കിയ ജാക്ക് ആൻഡ് ജിൽ ആണ് എസ്തർ അഭിനയിച്ച, മലയാളത്തിൽ ഇനി റിലീസ് ചെയ്യാനുള്ള ചിത്രം.
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തീയേറ്ററുകളിലേക്ക്. 'മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള' എന്ന ആദ്യ…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന BSS12 എന്ന് താത്കാലികമായി പേര്…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ റിലീസ് തീയതി പുറത്ത്. 2025,…
വാട്ടർമാൻ ഫിലിംസിനോടൊപ്പം തിങ്ക് സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന സുമതി വളവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. സൗത്ത് ഇന്ത്യയിലെ പ്രഗത്ഭരായ…
'ഫോറൻസിക്' എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന…
2025ന്റെ ആരംഭത്തിലേ വമ്പൻ ഹിറ്റടിക്കാനുള്ള ഒരുക്കത്തിലാണ് ആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ആസിഫ് അലി നായകനായെത്തുന്ന…
This website uses cookies.